Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവൈറലാകാൻ സെമിത്തേരിയിൽ...

വൈറലാകാൻ സെമിത്തേരിയിൽ റീൽസ്; യുവാക്കൾക്കെതിരെ കേസ്

text_fields
bookmark_border
വൈറലാകാൻ സെമിത്തേരിയിൽ റീൽസ്; യുവാക്കൾക്കെതിരെ കേസ്
cancel

ആലപ്പുഴ: സമുഹമാധ്യമങ്ങളിൽ വൈറലാകാൻ സെമിത്തേരിയിൽ റീൽസ് എടുത്ത യുവാക്കൾക്കെതിരെ കേസ്. സംഭവത്തിൽ ആലപ്പുഴ കൊമ്മാടി സ്വദേശികളായ നാലുപേർക്കെതിരെയാണ് ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തത്. ഇവരെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. റീൽ വൈറലായതോടെ യുവാക്കൾ നാട്ടിൽനിന്ന് മുങ്ങി.

കഴിഞ്ഞദിവസം രാത്രി 2.30നായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇൻസ്റ്റയിൽ വീരപരിവേഷം നേടാൻ തെരഞ്ഞെടുത്തത് നഗര പരിസരത്തുള്ള പള്ളിയുടെ സെമിത്തേരിയായിരുന്നു. ശവക്കല്ലറക്ക് മുകളിൽ ഇരുന്ന് ലഹരിവസ്തുക്കൾ ഉപയോഗിച്ച് ആടിപ്പാടി റീൽസ് ഉണ്ടാക്കി ഇൻസ്റ്റയിലാണ് പങ്കുവെച്ചത്.

മതിൽ ചാടിക്കടന്ന് യുവാക്കൾ ചെയ്ത പ്രവർത്തികൾ പള്ളി സ്ഥാപിച്ച സി.സി.ടി.വിയിൽ വ്യക്തമായിരുന്നു. തുടർന്ന് പള്ളി അധികൃതർ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. സമൂഹത്തിൽ സ്പർദയുണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റത്തിനാണ് കേസെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casecemeteryReel
News Summary - Reels in cemetery to go viral; Case filed
Next Story