Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:22 PM IST Updated On
date_range 7 Aug 2022 12:22 PM ISTവിവാഹവാഗ്ദാനം നല്‍കി പീഡനം: മധ്യവയസ്കൻ പിടിയില്‍
text_fieldsbookmark_border
കിളികൊല്ലൂര്‍: വിവാഹവാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച മധ്യവയസ്കന്‍ പിടിയില്‍. കൈക്കുളങ്ങര ദേവിനഗര്‍ 52 ശ്രീരമയില്‍ രാജീവ്കുമാര്‍ (49) ആണ് കിളികൊല്ലൂര്‍ പൊലീസിന്‍റെ പിടിയിലായത്.
യുവതിയുടെ പക്കല്‍ നിന്നും 15 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരുലക്ഷം രൂപയും കൈക്കലാക്കിയശേഷം ഇയാൾ അടുപ്പംകാണിക്കാതായതോടെ എ.സി.പിക്ക് പരാതി നല്‍കി. തുടര്‍ന്ന് കേസ് കിളികൊല്ലൂര്‍ പൊലീസിന് കൈമാറുകയായിരുന്നു.
യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്തുനിന്ന് രാജീവിനെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

