Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബലാത്സംഗ വിഡിയോ വൈറൽ;...

ബലാത്സംഗ വിഡിയോ വൈറൽ; യുവതിയുടെ പരാതിയിൽ കേസെടുത്തു

text_fields
bookmark_border
pune bus rape case
cancel
camera_alt

representational image

Listen to this Article

ഷാജഹാൻപുർ: ഉത്തർപ്ര​ദേശിലെ ഷാജഹാൻപുരിൽ 30കാരിയെ കൂട്ട ബലാത്സംഗം നടത്തി ദൃശ്യം ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ സംഭവത്തിൽ പൊലീസ് കേസെടുത്തു. അഞ്ചുപേരടങ്ങിയ സംഘം യുവതിയെ വീടിനടുത്തുള്ള കുടിലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു.

സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. യുവതി നൽകിയ പരാതിയിൽ സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി അഡീഷനൽ പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ അറിയിച്ചു. പ്രതികൾ ഒളിവിലാണെന്നും എത്രയും വേഗം ഇവരെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

Show Full Article
TAGS:viral videoShahjahanpurrape video
News Summary - Rape video from UP's Shahjahanpur goes viral; case was registered on the complaint of the woman
Next Story