പീഡനം: യുവാവ് അറസ്റ്റിൽ
text_fieldsഹരിപ്പാട്: വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. കുമാരം കരുവാറ്റ ചിത്തിരവീട്ടിൽ ആനന്ദകൃഷ്ണനാണ് (അനന്തു -22) അറസ്റ്റിലായത്. ഒളിവിൽപോയ പ്രതിയെ ചെറുതനയിലെ വീട്ടിൽനിന്ന് സൈബർസെല്ലിന്റെ സഹായത്തോടെ ചേർത്തല എസ്.എച്ച്.ഒ വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
കായംകുളം ഡിവൈ.എസ്.പി അജയനാഥ്, കരീലകുളങ്ങര സി.ഐ സുനുമോൻ, എസ്.ഐ. സുരേഷ്, സീനിയർ സി.പി.ഒമാരായ സജീവ് കുമാർ, പ്രസാദ്, മണിക്കുട്ടൻ, സി.പി.ഒമാരായ ലിജു, അരവിന്ദ് ഭാസി, അരുൺ, സജിത് എന്നിവർ നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

