ഏഴു വയസ്സുകാരന് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് എട്ട് വർഷം തടവ്
text_fieldsഅനീഷ്
കുന്നംകുളം: കളിപ്പാട്ടം വാങ്ങിത്തരാമെന്ന് പറഞ്ഞ് കടയിലേക്ക് ഏഴു വയസ്സുകാരനെ കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം ചെയ്ത കേസിലെ പ്രതിയെ എട്ട് വർഷം മൂന്നു മാസം തടവിനും 35,000 രൂപ പിഴയടക്കാനും കുന്നംകുളം പോക്സോ കോടതി വിധിച്ചു. പുന്നയൂർക്കുളം പാപ്പാളി ബീച്ച് ദേശത്ത് കണ്ണൊത്ത് വീട്ടിൽ അനീഷിനെയാണ് (31) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്.
2022 ലാണ് കേസിനാസ്പദമായ സംഭവം. വടക്കേക്കാട് പൊലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്. കേസിൽ 17സാക്ഷികളെ വിസ്തരിച്ചു.
പ്രോസിക്യുഷന് അഡ്വ.കെ.എസ്. ബിനോയിയും സഹായിക്കാനായി അഭിഭാഷകരായ അശ്വതി, രഞ്ജിക കെ. ചന്ദ്രൻ എന്നിവരും സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ രതീഷ് എന്നിവരും പ്രവർത്തിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

