Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപതിനൊന്നുകാരന് പീഡനം:...

പതിനൊന്നുകാരന് പീഡനം: പ്രതികൾക്ക് തടവും പിഴയും

text_fields
bookmark_border
പതിനൊന്നുകാരന് പീഡനം: പ്രതികൾക്ക് തടവും പിഴയും
cancel
camera_alt

പ്രതീകാത്മക ചിത്രം

പു​ന​ലൂ​ർ: പ​തി​നൊ​ന്നു​കാ​ര​നെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ​ക്ക് ത​ട​വും പി​ഴ​യും. ഒ​ന്നാം​പ്ര​തി കി​ളി​കൊ​ല്ലൂ​ർ വി​ല്ലേ​ജി​ൽ എം.​ജി ന​ഗ​റി​ൽ സേ​വ്യ​ർ കോ​ട്ടേ​ജി​ൽ അ​ല​ക്സ് കെ.​ജെ. റോ​ബി​ൻ (36), ഒ​ത്താ​ശ ചെ​യ്ത ര​ണ്ടാം പ്ര​തി ഉ​ളി​യ​കോ​വി​ൽ നി​ത്യ​പ്ര​ഭാ​ന​ഗ​റി​ൽ ക​ണ്ടോ​ളി​ൽ വ​യ​ലി​ൽ വീ​ട്ടി​ൽ ക​വി​ത (37) എ​ന്നി​വ​രെ​യാ​ണ് പു​ന​ലൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ​പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ബി. ​അ​ര​വി​ന്ദ് ഇ​ട​യോ​ടി ശി​ക്ഷി​ച്ച​ത്. ഒ​ന്നാം പ്ര​തി​ക്ക് ആ​റ് വ​ർ​ഷ​വും ഏ​ഴ് മാ​സ​വും ക​ഠി​ന​ത​ട​വും ര​ണ്ടാം പ്ര​തി​ക്ക് എ​ട്ട് വ​ർ​ഷ​വും ഏ​ഴ് മാ​സ​വും ക​ഠി​ന​ത​ട​വും പി​ഴ​യു​മാ​ണ് ശി​ക്ഷ.

പ്ര​തി​ക​ൾ 20,000 രൂ​പ വീ​തം പി​ഴ ഒ​ടു​ക്കാ​ത്ത പ​ക്ഷം മൂ​ന്ന് മാ​സം കൂ​ടി ക​ഠി​ന ത​ട​വി​നും വി​ധി​ച്ചു. പി​ഴ ഒ​ടു​ക്കു​ന്ന പ​ക്ഷം ഇ​ര​യാ​യ കു​ട്ടി​ക്ക് ന​ൽ​ക​ണം. 2022 ജൂ​ണി​നും 2023 മാ​ർ​ച്ചി​നും ഇ​ട​യി​ൽ മു​ണ്ട​ക്ക​ലി​ൽ ഒ​രു വാ​ട​ക​വീ​ട്ടി​ൽ വെ​ച്ചാ​ണ് പ്ര​തി​ക​ൾ കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന മേ​രി സു​പ്ര​ഭ​യാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

പ്ര​തി​ക​ൾ അ​ടി​മാ​ലി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​രു സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ തൊ​ടു​പു​ഴ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ വി​ചാ​ര​ണ നേ​രി​ടു​ക​യാ​ണെ​ന്നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പ​റ​ഞ്ഞു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​പി. അ​ജി​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boySentencedPOCSO
News Summary - Rape of 11-year-old boy: Accused sentenced to prison and fine
Next Story