Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഒളിമ്പിക്​സ് നീന്തൽ...

ഒളിമ്പിക്​സ് നീന്തൽ ചാമ്പ്യനെതിരെ ബലാത്സംഗ പരാതി

text_fields
bookmark_border
Yannick Agnel
cancel

പാരീസ്​: ഒളിമ്പിക്​സ്​ സ്വർണ മെഡൽ ജേതാവായ ഫ്രഞ്ച്​ നീന്തൽ താരം യാനിക്​ ആഗ്​നലിനെതിരെ ബലാത്സംഗ പരാതി. 15കാരിയെ ബലാത്സംഗം ചെയ്​തതായി പരാതി ഉയർന്നതിനെ തുടർന്ന്​ 2012 ലണ്ടൻ ഒളിമ്പിക്​സിൽ ഇരട്ട സ്വർണം നേടിയ ആഗ്​നലിനെതിരെ അന്വേഷണം ആരംഭിച്ചതായി എ.എഫ്​.പി റിപ്പോർട്ട്​ ചെയ്​തു.

വ്യാഴ​ാഴ്ച പാരീസിൽ ​നിന്ന്​ അറസ്റ്റിലായ 29കാരൻ പൊലീസ്​ കസ്റ്റഡിയിലാണ്​. 2016ലാണ്​ കേസിനാസ്​പദമായ സംഭവമെന്ന്​ പബ്ലിക്​ പ്രോസിക്യൂട്ടർ എഡ്വിഗ്​ റുക്​സ്​ മോറിസോട്ട്​ പറഞ്ഞു. 2014-2016 കാലത്ത്​ ആഗ്​നലിന്‍റെ കീഴിൽ പരിശീലനം നടത്തിയ വ്യക്തിയാണ്​ പരാതി നൽകിയത്​. അന്ന്​ ഒളിമ്പിക്​ ചാമ്പ്യനായിരുന്ന താരം മൾഹൗസ്​ സ്വിമ്മിങ്​ ക്ലബിലെത്തി രണ്ടുവർഷം അവിടെ പരിശീലനം നടത്തിയിരുന്നു.

2010ൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ 400 മീ. ഫ്രീസ്​റ്റൈലിൽ ഫ്രഞ്ച്​, ടൂർണമെന്‍റ്​ റെക്കോഡുകളോടെ സ്വർണം നേടിയാണ്​ ആഗ്​നൽ ശ്രദ്ധയാകർശിച്ചത്​​. രണ്ടു വർഷത്തിന്​ ശേഷം ലണ്ടൻ ഒളിമ്പിക്​സിൽ 200 മീ. ഫ്രീസ്​റ്റൈലിലും 4x100 മീ. ഫ്രീസ്​റ്റൈലിലും സ്വർണം നേടിയ ആഗ്​നൽ 4x200 മീ. ഫ്രീസ്​റ്റൈലിൽ വെള്ളിയും സ്വന്തമാക്കി.

അതേ ഇനങ്ങളിൽ 2013ൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും ആഗ്​നൽ സ്വർണം മുങ്ങിയെടുത്തു. 2016ൽ റിയോ ഒളിമ്പിക്​സിൽ സ്വർണം നിലനിർത്താൻ സാധിക്കാതെ വന്നതോടെ വിരമിക്കൽ ​പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:London Olympicsrape caseYannick Agnel
News Summary - Rape Investigation against french Swimming Champion Yannick Agnel
Next Story