ലൈംഗികാതിക്രമം: പ്രതിക്ക് അഞ്ചു വർഷം തടവും പിഴയും
text_fieldsRepresentational Image
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് അഞ്ചു വർഷം തടവും 25,000 രൂപ പിഴയും. പെരിയ മുടത്തിക്കണ്ടത്തെ സുന്ദരൻ എന്ന ബാബുവിനെയാണ് (63) കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ അഞ്ചു മാസം അധികതടവും ശിക്ഷ വിധിച്ചു. 2018 ഒക്ടോബറിൽ 17 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ ആക്ട് പ്രകാരവുമാന് ശിക്ഷ. പ്രതിയുടെ വീട്ടിൽ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്.
ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് ജഡ്ജ് സി. സുരേഷ്കുമാറാണ് വ്യാഴാഴ്ച ശിക്ഷ വിധിച്ചത്. ബേക്കൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ബേക്കൽ സബ് ഇൻസ്പെക്ടറായിരുന്ന സി. രാമചന്ദ്രനാണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.

