പീഡനക്കേസ് ക്രൈംബ്രാഞ്ചിന്; ഒരാള്‍ കൂടി അറസ്റ്റില്‍
text_fieldsഅബ്ദുല്‍ സമദ്
കാസര്‍കോട്: പതിനേഴുകാരിയെ ഒന്നിലധികം പേർ ചേർന്ന് പീഡനത്തിനിരയാക്കിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സതീഷ്കുമാര്‍ ആലക്കലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
കേസില്‍ ഒരാൾ കൂടി അറസ്റ്റിലായി. എരിയാല്‍ സ്വദേശി അബ്ദുല്‍ സമദ് (40) ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. നെല്ലിക്കട്ട ബിലാല്‍ നഗറിലെ അറഫാത്ത് (23), മലപ്പുറം സ്വദേശിയും ബാങ്കോട്ട് വാടക വീട്ടില്‍ താമസക്കാരനുമായ മുഹമ്മദ് ഷഫീഖ് (28), മീപ്പുഗുരിയിലെ ടി.എസ്. മുഹമ്മദ് ജാബിര്‍ (28), മുളിയാര്‍ മാസ്തിക്കുണ്ടിലെ എം.എസ്. അന്‍സാറുദ്ദീന്‍ തങ്ങള്‍ (29), മാസ്തിക്കുണ്ട് സാദാത്ത് മന്‍സിലിലെ മുഹമ്മദ് ജലാലുദ്ദീന്‍ തങ്ങള്‍ (33) എന്നിവരാണ് അറസ്റ്റിലായത്.
ഇനി ഏഴ് പേർ കൂടി അറസ്റ്റിലാകാനുണ്ട്.

