പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതി പിടിയിൽ
text_fieldsബാബു എന്ന ഉമ്മർ)
എരുമപ്പെട്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.
വരവൂർ തളി ഹാജിയാർപ്പടി കുറിഞ്ചാമയിൽ വീട്ടിൽ ബാബു എന്ന ഉമ്മറിനെയാണ് (56) എരുമപ്പെട്ടി പൊലീസ് ഇൻസ്പെക്ടർ കെ.കെ. ഭൂപേഷ് അറസ്റ്റ് ചെയ്തത്.
സ്കൂൾ വിട്ട് വരികയായിരുന്ന പെൺകുട്ടിയോട് പിലക്കാട് ആയുർവേദ ആശുപത്രിക്ക് സമീപം പ്രതി സ്കൂട്ടറിൽ കയറാൻ ആവശ്യപ്പെടുകയും വിസമ്മതിച്ചതിനെ തുടർന്ന് ബലമായി കയറ്റിക്കൊണ്ട് പോകാൻ ശ്രമിക്കുകയുമായിരുന്നു.
കുതറി മാറി രക്ഷപ്പെട്ട് ഓടിയ പെൺകുട്ടി വീട്ടിൽ വിവരം അറിയിച്ചു.
തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എസ്.ഐ സി. ശ്രീകുമാർ, എസ്.സി.പി.ഒമാരായ സജീവ്, അരുൺ കുമാർ, ഷിഹാബ്, ആന്റണി, അഭിനന്ദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

