Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ പീഡിപ്പിക്കാനും കൊല്ലാനും ശ്രമിച്ച പ്രതിക്ക് 15 വർഷം തടവും പിഴയും

text_fields
bookmark_border
പെൺകുട്ടിയെ പീഡിപ്പിക്കാനും കൊല്ലാനും ശ്രമിച്ച പ്രതിക്ക് 15 വർഷം തടവും പിഴയും
cancel
Listen to this Article

തൃ​ശൂ​ർ: നാ​ട്ടി​ക​യി​ൽ 10 വ​യ​സ്സു​കാ​രി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും അ​തി​നു സാ​ധി​ക്കാ​തെ​വ​ന്ന​പ്പോ​ൾ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പ്ര​തി​ക്ക് വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 15 വ​ർ​ഷ​വും ഒ​മ്പ​തു മാ​സ​വും ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു.

വ​ല​പ്പാ​ട് ചാ​മ​ക്കാ​ല സ്വ​ദേ​ശി പോ​ണ​ത്ത് വീ​ട്ടി​ൽ നി​ഖി​ലി​നെ (ചെ​പ്പു​വി​നെ -31) ആ​ണ് തൃ​ശൂ​ർ ഒ​ന്നാം അ​ഡീ. ജി​ല്ല ജ​ഡ്ജി പി.​എ​ൻ. വി​നോ​ദ് ശി​ക്ഷ വി​ധി​ച്ച​ത്. 2010ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കേ​ബ്​​ൾ വ​രി​സം​ഖ്യ പി​രി​ക്കാ​നെ​ന്ന പേ​രി​ൽ വീ​ട്ടി​ലെ​ത്തി​യ പ്ര​തി, നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി വീ​ട്ടി​ൽ ഒ​റ്റ​ക്കാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​തി​ർ​ത്ത്​ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച കു​ട്ടി​യെ തോ​ർ​ത്തു​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ൽ മു​റു​ക്കി ശ്വാ​സം​മു​ട്ടി​ച്ചും വ​യ​റ്റി​ൽ ക​ത്തി കു​ത്തി​യും കൊ​ല​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ചു. അ​ബോ​ധാ​വ​സ്ഥ​യി​ൽ ര​ക്തം വാ​ർ​ന്നു​കി​ട​ന്ന കു​ട്ടി​യെ ക​ളി​ക്കാ​ൻ വി​ളി​ക്കാ​നെ​ത്തി​യ കൂ​ട്ടു​കാ​രാ​ണ് ക​ണ്ട​ത്. വ​ല​പ്പാ​ട് പൊ​ലീ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് ഡി​വൈ.​എ​സ്.​പി ഷാ​ജ് ജോ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി. അ​ന്ന് റൂ​റ​ൽ എ​സ്.​പി​യാ​യി​രു​ന്ന വി​മ​ലാ​ദി​ത്യ​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptprisonrape attemptThrissur News
Next Story