Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമുൻ ജഡ്​​ജിക്കെതിരായ...

മുൻ ജഡ്​​ജിക്കെതിരായ ബലാത്സംഗ ആരോപണം: അന്വേഷണത്തിൽ അപാകതയെന്ന്​ വീട്ടമ്മ

text_fields
bookmark_border
court
cancel

കോട്ടയം: ബലാത്സംഗം ആരോപിച്ച്​ നൽകിയ പരാതിയിൽ പട്ടികജാതി കമീഷൻ മുൻ ചെയർമാനും മുൻ ജഡ്​​ജിയുമായ പി.എൻ. വിജയകുമാറിനെ കുറ്റമുക്തനാക്കി പൊലീസ്​ നൽകിയ റിപ്പോർട്ടിനെതിരെ വീട്ടമ്മ ഹൈകോടതിയിലേക്ക്​. മുണ്ടക്കയം സ്വദേശിനിയാണ്​ പരാതിക്കാരി. 2017 എപ്രിൽ 13നാണ്​ കേസിനാസ്പദമായ സംഭവം നടന്നത്​.

വീട്ടമ്മ പറയുന്നത്​ ഇങ്ങനെ: മകനെതിരായ കേസിൽ നിയമസഹായം തേടിയാണ്​ സമുദായ സംഘടന വഴി നേരത്തേ പരിചയമുള്ള ചെയർമാനെ ഫോണിൽ വിളിച്ചത്​. തൊടുപുഴയിൽ ജോലിചെയ്തിരുന്ന ഇവരോട്​ നേരിട്ട്​ തൃശൂരിലെ വീട്ടിൽ വരാൻ ആവശ്യപ്പെട്ടു. അവിടെവെച്ച്​ ബലാത്സംഗം ചെയ്തു. പരാതിപ്രകാരം മുണ്ടക്കയം പൊലീസ്​ രജിസ്റ്റർ ചെയ്​ത കേസ്,​ സംഭവസ്ഥലം തൃശൂർ വെസ്​റ്റ്​ സ്​റ്റേഷൻ പരിധി ആയതിനാൽ അങ്ങോട്ട്​ കൈമാറി. അവിടെ നടന്ന അന്വേഷണം ശരിയായ രീതിയിൽ അല്ലായിരുന്നെന്നും ആരോപണവിധേയന്‍റെ സ്വാധീനം ഉണ്ടായെന്നുമാണ്​ പരാതിക്കാരിയുടെ ആക്ഷേപം.

ഗൗരവമുള്ള കുറ്റകൃത്യങ്ങൾ ഇൻസ്​പെക്​ടർ റാങ്കിൽ കുറയാത്തയാൾ അന്വേഷിക്കണമെന്നാണ്​ ആഭ്യന്തര വകുപ്പിന്‍റെ നിർദേശമെങ്കിലും സബ്​ ഇൻസ്​പെക്ടർ റാങ്കിലുള്ള ആളാണ്​​ അന്വേഷണം നടത്തി റിപ്പോർട്ട്​ നൽകിയതെന്ന്​ പരാതിക്കാരിയുടെ അഭിഭാഷകൻ എം.എസ്​. അനു പറഞ്ഞു. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയില്ല. മൊഴിപ്പകർപ്പ്​ നൽകിയിട്ടുമില്ല. മറ്റൊരു ​ഏജൻസിയെക്കൊണ്ട്​ അന്വേഷിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ ഹൈകോടതിയെ സമീപിക്കുന്നതെന്നും അഭിഭാഷകൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RapeEx Judge
News Summary - Rape Allegation Against Ex-Judge: The housewife said there was a flaw in the investigation
Next Story