Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലൈംഗികാതിക്രമം: 57കാരന് ഏഴുവർഷം കഠിനതടവ്
text_fieldsbookmark_border
ആലപ്പുഴ: 11കാരിയോട് ലൈംഗികാതിക്രമം കാണിച്ച 57കാരന് ഏഴുവർഷം കഠിനതടവും പിഴയും. തണ്ണീർമുക്കം കിഴക്കേമുറി വീട്ടിൽ ടി.കെ. അനുവിനെയാണ് ആലപ്പുഴ സ്പെഷൽ കോടതി ജഡ്ജ് ആഷ് കെ.ബാൽ ശിക്ഷിച്ചത്.
ലൈംഗികാതിക്രമം കാട്ടിയതിന് അഞ്ചുവർഷം തടവും 50,000 രൂപ പിഴയും വീട്ടിൽ അതിക്രമിച്ച് കയറിയതിന് രണ്ടുവർഷം കഠിനതടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ തുകയിൽ 50,000 രൂപ കുട്ടിക്ക് നൽകാൻ ഉത്തരവുണ്ട്.
പിഴയൊടുക്കാത്തപക്ഷം ഒമ്പത് മാസം അധിക ശിക്ഷ അനുഭവിക്കണം.2018ൽ മുഹമ്മ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. സീമ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

