Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightരഞ്ജിത് വധം: നാല്​​​...

രഞ്ജിത് വധം: നാല്​​​ എസ്​.ഡി.പി.ഐ പ്രവർത്തകർകൂടി അറസ്റ്റിൽ

text_fields
bookmark_border
Ranjith murder
cancel

ആ​ല​പ്പു​ഴ: ബി.​ജെ.​പി നേതാവ്​ അ​ഡ്വ. ര​ഞ്ജി​ത് ശ്രീ​നി​വാ​സ​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട്​ പ​​​ങ്കെ​ടു​ത്ത​വ​ര​ട​ക്കം നാ​ല്​​ എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം മ​റ്റ്​ ജി​ല്ല​ക​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ​യും ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​യാ​യ ആ​ല​പ്പു​ഴ വ​ലി​യ​മ​രം വാ​ർ​ഡ്​ പു​ന്ന​ക്ക​ൽ പു​ര​യി​ടം സെ​യ്ഫു​ദ്ദീ​ൻ (48), പ്ര​തി​ക​ൾ​ക്ക്​ വ്യാ​ജ സിം ​കാ​ർ​ഡ്​ ത​ര​പ്പെ​ടു​ത്തി​യ പു​ന്ന​പ്ര ക​ളി​ത്ത​ട്ടി​നു​സ​മീ​പം ബി ​ആ​ൻ​ഡ്​ ബി ​മൊ​ബൈ​ൽ ക​ട ന​ട​ത്തു​ന്ന മു​ഹ​മ്മ​ദ് ബാ​ദു​ഷ (27) എ​ന്നി​വ​രെ​യാ​ണ്​​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. ​​ര​ണ്ട്​ പ്ര​തി​ക​ളു​ടെ പേ​രും വി​ലാ​സ​വും പൊലീസ്​ വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.

കൊ​ല​യാ​ളി​ക​ൾ​ക്ക് വ്യാ​ജ​രേ​ഖ ച​മ​ച്ച് സിം ​കാ​ർ​ഡു​ക​ൾ ത​ര​പ്പെ​ടു​ത്തി​യ​തി​നാ​ണ്​ ബാ​ദു​ഷ​യെ അ​റ​സ്റ്റ്​ ചെ​യ്​​ത​ത്. ക​ട​യി​ൽ സിം ​എ​ടു​ക്കാ​ൻ വ​ന്ന​യാ​ളു​ടെ ആ​ധാ​ർ കാ​ർ​ഡും ഫോ​ട്ടോ​യും ഉ​പ​യോ​ഗി​ച്ച് അ​വ​ര​റി​യാ​തെ ര​ണ്ട്​ സിം ​കാ​ർ​ഡു​ക​ൾ എ​ടു​ക്കു​ക​യും ഒ​രു സിം ​കാ​ർ​ഡ് പ്ര​തി​ക​ൾ​ക്ക് ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ പു​ന്ന​പ്ര പൊ​ലീ​സ് ഇ​യാ​​ൾ​ക്കെ​തി​രെ വ്യാ​ജ​രേ​ഖ ച​മ​ച്ച് വി​ശ്വാ​സ​വ​ഞ്ച​ന ന​ട​ത്തി​യ​തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്​. ഇ​ത്ത​ര​ത്തി​ൽ കൂ​ടു​ത​ൽ സിം ​കാ​ർ​ഡു​ക​ൾ ത​ര​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന്​ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പൊ​ലീ​സ്​ പ​രി​ശോ​ധി​ക്കും.

കു​റ്റ​കൃ​ത്യ​ത്തി​ൽ നേ​രി​ട്ട്​ പ​ങ്കാ​ളി​ക​ളാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ പ്ര​തി​ക​ളെ പെ​രു​മ്പാ​വൂ​രി​ൽ​നി​ന്നാ​ണ്​​ പി​ടി​കൂ​ടി​യ​തെ​ന്നാ​ണ്​ വി​വ​രം. ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചോ​ദ്യം​ചെ​യ്​​തു. നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യ കു​റ്റ​കൃ​ത്യ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​രി​ൽ​നി​ന്നാ​ണ്​ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ​ക്കു​റി​ച്ച്​ സൂ​ച​ന ല​ഭി​ച്ച​ത്.

അ​തി​നി​ടെ, ഷാ​ൻ വ​ധ​ക്കേ​സി​ൽ ഉ​ൾ​പ്പെ​​ട്ട ​​പ്ര​തി​ക​ൾ ഒ​രു​ദി​വ​സം ഒ​ളി​വി​ൽ താ​മ​സി​ച്ച ക​ഞ്ഞി​ക്കു​ഴി​യി​ലെ ഹോ​ട്ട​ലി​ൽ ശ​നി​യാ​ഴ്ച തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി. ഈ ​കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ടു​പേ​ർ​കൂ​ടി ഇ​നി​യും പി​ടി​യി​ലാ​കാ​നു​ണ്ട്. ഇ​വ​ർ​ക്കാ​യി ലു​ക്കൗ​ട്ട്​ നോ​ട്ടീ​സ്​ പു​റ​പ്പെ​ടു​വി​ച്ചേ​ക്കും. ഷാ​ൻ വ​ധ​ത്തി​ൽ 15 പ്ര​തി​ക​ളാ​ണ്​ ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha murderranjith murder
News Summary - ranjith murder four sdpi activists arrested
Next Story