Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രഞ്ജിത്​ വധം: നേരിട്ട്​ പങ്കാളിയായ ഒരാൾ കൂടി അറസ്റ്റിൽ

text_fields
bookmark_border
Ranjit murder
cancel
camera_alt

അഡ്വ. രഞ്ജിത്​ ശ്രീനിവാസ്

ആലപ്പുഴ: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്​ ശ്രീനിവാസിന്‍റെ കൊലപാതകത്തിൽ നേരിട്ട്​ പങ്കാളിയായ ഒരു എസ്​.ഡി.പി.ഐ പ്രവർത്തകൻകൂടി അറസ്റ്റിൽ. ഇതോടെ കുറ്റകൃത്യത്തിൽ നേരിട്ട്​ പങ്കാളികളായ 12പേരും പിടിയിലായി.

ആലപ്പുഴ ഡിവൈ.എസ്​.പി എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘമാണ്​ അറസ്റ്റ്​ ചെയ്തത്. തുടരന്വേഷണത്തെ ബാധിക്കുന്നതിനാൽ പേരും വിലാസവും പൊലീസ്​ വെളിപ്പെടുത്തിയിട്ടില്ല. ഇതുവരെ ഈ കേസുമായി ബന്ധപ്പെട്ട്​ 29 പേരാണ്​ അറസ്റ്റിലായത്​. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ranjit murder: One more direct participant arrested
Next Story