Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightരഞ്ജിത് വധം: നാല്...

രഞ്ജിത് വധം: നാല് എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിലെന്ന്; രണ്ട് ബൈക്കുകൾ കണ്ടെത്തി

text_fields
bookmark_border
രഞ്ജിത് വധം: നാല് എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിലെന്ന്; രണ്ട് ബൈക്കുകൾ കണ്ടെത്തി
cancel
camera_alt

പൊലീസ് കണ്ടെത്തിയ ബൈക്ക്

ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോർച്ച നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നാല് എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിലെന്ന് സൂചന. കൊലപാതകം സംബന്ധിച്ച് അറിവുള്ളവരാണ് പിടിയിലായതെന്നാണ് വിവരം. ചൊവ്വാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത ഇവരെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. കേസിലെ മറ്റ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ഇവരിൽ നിന്ന് ലഭിച്ചേക്കുമെന്നാണ് വിവരം.

അക്രമിസംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് ബൈക്കുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മണ്ണഞ്ചേരി ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കുകൾ കൊലപാതകത്തിന് ഉപയോഗിച്ചതാണോ എന്ന പരിശോധനയിലാണ് അന്വേഷണ സംഘം. പൊന്നാട് പള്ളിമുക്ക് പോസ്റ്റ്‌ ഓഫിസിന് സമീപം ഒരു വീടിന്റെ മുന്നിലെ പറമ്പിൽ ഉപേക്ഷിച്ച നിലയിലാണ് ബൈക്ക് കണ്ടെത്തിയത്.

കൊല്ലപ്പെട്ട എസ്.ഡി.പി.ഐ നേതാവ് അഡ്വ.കെ.എസ്. ഷാനിൻെറ വീട്ടിൽ നിന്നും 200 മീറ്റർ സമീപമാണ് ഈ സ്ഥലം. ടി.വി.എസ് റേഡിയൻ ബൈക്ക് തിങ്കളാഴ്ച രാത്രിയാണ് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. രാത്രി തന്നെ ഡി.വൈ.എസ്.പിയുടേ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. സ്ഥലം സീൽ ചെയ്തു. ബൈക്ക് മണ്ണഞ്ചേരി സ്വദേശി സുധീറിന്‍റെ പേരിൽ ആലപ്പുഴയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. താൽകാലിക ആവശ്യത്തിന് സുഹൃത്തിന് ബൈക്ക് കൈമാറിയിരുന്നതായും തിരികെ ലഭിച്ചില്ലെന്നുമാണ് സുധീറിന്‍റെ കുടുംബം പൊലീസിന് നൽകിയ മൊഴി.

ഷാനിന്‍റെ മൃതദേഹം പൊതുദർശനത്തിന് വെച്ച ഗ്രൗണ്ടിന് സമീപമാണ് ബൈക്ക് നിർത്തിയിട്ടിരുന്നത്.മറ്റൊരു ബൈക്ക് കോഴിക്കോട് രജിസ്ട്രേഷനുള്ളതാണ്.കേ​​സി​​ൽ 12 പ്ര​​തി​​ക​​ളു​​ണ്ടെ​​ന്നും ഒ​​മ്പ​​തു​​പേ​​ർ ക​​സ്​​​റ്റ​​ഡി​​യി​​ലു​​ണ്ടെന്നും പൊ​​ലീ​​സ്​ സ്ഥി​​രീ​​ക​​രി​​ച്ചിട്ടുണ്ട്.

എ​​സ്.​​ഡി.​​പി.​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി അ​​ഡ്വ. കെ.​​എ​​സ്. ഷാ​​ൻ കൊ​​ല്ല​​പ്പെ​​ട്ട സം​​ഭ​​വ​​ത്തി​​ൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പൊ​​ന്നാ​​ട്​ കാ​​വ​​ച്ചി​​റ​​വീ​​ട്ടി​​ൽ രാ​​ജേ​​ന്ദ്ര​​പ്ര​​സാ​​ദ്​ (പ്ര​​സാ​​ദ്​ -39), കാ​​ട്ടൂ​​ർ കു​​ള​​മാ​​ക്കി​​വെ​​ളി​​യി​​ൽ ര​​തീ​​ഷ്​ (കു​​ട്ട​​ൻ -31) എ​​ന്നി​​വ​​രാ​​ണ്​ അ​​റ​​സ്​​​റ്റി​​ലാ​​യ​​ത്. കൊ​​ല​​പാ​​ത​​ക​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഗൂ​​ഢാ​​ലോ​​ച​​ന​​യി​​ൽ പ​​ങ്കെ​​ടു​​ത്ത​​വ​​രാ​​ണ് ഇ​​വ​​രെ​​ന്ന് പൊ​​ലീ​​സ് അ​​റി​​യി​​ച്ചു.

പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊ​​ല​​യാ​​ളി സം​​ഘ​​ത്തി​​ല്‍ 10 പേ​​രാ​​ണെ​​ന്ന്​​ തി​​രി​​ച്ച​​റി​​ഞ്ഞി​​ട്ടു​​ണ്ട്. കു​​റ്റ​​കൃ​​ത്യ​​ത്തി​​ല്‍ നേ​​രി​​ട്ട്​ പ​​ങ്കെ​​ടു​​ത്ത​​വ​​രെ​​ന്ന്​​ സം​​ശ​​യി​​ക്കു​​ന്ന​ അ​​ഞ്ചു​​പേ​​ർ ഒ​​ളി​​വി​​ലാ​​ണ്.ഷാൻ, രഞ്​ജിത് കൊലപാതകങ്ങളുടെ അന്വേഷണ ഭാഗമായി മറ്റ് അന്വേഷണച്ചുമതലകളിൽ ജില്ലക്ക്​ പുറത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ച്​ നിയോഗിച്ചു. എട്ടു പേർ വീതമുള്ള നാല്​ അന്വേഷണ സംഘങ്ങളായി 32 ഉദ്യോഗസ്ഥരെ പ്രതികൾ സഞ്ചരിച്ച വഴി കണ്ടെത്തി പ്രതികളെ തിരിച്ചറിയാൻ നിയോഗിച്ചു.

ഇവർ സി.സി.ടി.വി ദൃശ്യങ്ങളുടെയും ഫോൺകാൾ വിവരങ്ങളുടെയും മൊബൈൽ ഫോൺ ടവർ ലൊക്കേഷന്‍റെയും വിവരങ്ങൾ ശേഖരിച്ച് എത്രയും വേഗം പ്രതികളെ തിരിച്ചറിയാനാണ് നിർദേശം. ഈ സംഘങ്ങൾക്ക് പുറ​മെ, മുൻകാലങ്ങളിൽ കുറ്റാന്വേഷണ മികവ് പ്രകടിപ്പിച്ച ക്രൈം സ്ക്വാഡ് അംഗങ്ങളെ എ.ഡി.ജി.പിയുടെ നേരിട്ടുള്ള അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി പ്രത്യേക സംഘവും രൂപവത്​കരിച്ചിട്ടുണ്ട്​.

Show Full Article
TAGS:alappuzha murder Ranjit murder 
News Summary - Ranjit murder: Four SDPI activists remanded in custody; The bike suspected to belong to the accused was also found
Next Story