Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാമപുരത്ത് നിർമാണത്തിലുള്ള വീടുകളിൽ വ്യാപക മോഷണം; വയറിങ് സാമഗ്രികള്‍ മുറിച്ചുകടത്തി

text_fields
bookmark_border
സി.സി.ടി.വി ദൃശ്യം പുറത്ത്
രാമപുരത്ത് നിർമാണത്തിലുള്ള വീടുകളിൽ വ്യാപക മോഷണം; വയറിങ് സാമഗ്രികള്‍ മുറിച്ചുകടത്തി
cancel
camera_alt

രാമപുരത്ത് വയറിങ് നടക്കുന്ന വീടിന്‍റെ ഡി.ബി തുറന്ന് മോഷ്ടാവ് വയര്‍ മുറിച്ചുമാറ്റിയ നിലയില്‍

രാമപുരം: രാമപുരം ഗ്രാമപഞ്ചായത്തില്‍ വളക്കാട്ടുക്കുന്ന്, പുല്‍പ്രമുക്ക്, കൊണ്ടാട് എന്നീ ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ വ്യാപക മോഷണം. നിർമാണം നടക്കുന്ന അഞ്ചോളം വീടുകളിലെ ഡി.ബിക്കുള്ളിലേത് അടക്കം വയര്‍ മോഷ്ടാക്കള്‍ മുറിച്ചുകടത്തി.

മോഷണം നടന്ന വീടുകളിൽ വീണ്ടും വയറിങ് നടത്തേണ്ട അവസ്ഥയാണ്. വയറിങ് സാമഗ്രികളുടെ വിലയും ഇലക്ട്രീഷ്യന്മാരുടെ കൂലിയും ഗണ്യമായി കൂടിയ സാഹചര്യത്തിൽ വീണ്ടും വയറിങ് നടത്തേണ്ടിവരുമ്പോൾ ലക്ഷങ്ങളുടെ അധിക ചെലവാണ് വീട്ടുടമക്ക് വരുന്നത്. മോഷണം ചൂണ്ടിക്കാട്ടി രാമപുരം പൊലീസില്‍ അഞ്ചു പേര്‍ പരാതി നല്‍കി.

ചേർപ്പുങ്കൽ-കുമ്മണ്ണൂർ ഹൈവേയിലെ കോയിക്കൻസ് പവർ ടൂൾസ് കടയിൽ ചൊവ്വാഴ്ച പുലർച്ച രണ്ട് മണിയോടെ കയറിയ മോഷ്ടാവിന്‍റെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തൊഴിലാളി ഉറങ്ങാൻ കിടന്നപ്പോഴാണ് വയർ മോഷ്ടിക്കാനായി ഇയാൾ കടക്കുള്ളിൽ കയറിയത്. ജീവനക്കാരെയല്ലാതെ മറ്റാരെയും കടയുടെ വളപ്പിൽ കയറ്റാത്ത വളർത്തുനായ് സംഭവസമയം സ്ഥലത്ത് ഉണ്ടാകാതിരുന്നതിൽ ദുരൂഹതയുണ്ട്.

അതേസമയം, മോഷ്ടാവെന്ന് സംശയിക്കുന്ന ആളുടെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. വെള്ളമുണ്ടും കറുത്ത ഷർട്ടും ധരിച്ചയാൾ പ്ലാസ്റ്റിക് സഞ്ചി പിടിച്ചുനിൽക്കുന്നതാണ് ദൃശ്യത്തിലുള്ളത്. സംഭവത്തിൽ കിടങ്ങൂർ പൊലീസ് വിശദ അന്വേഷണം നടത്തുകയാണ്. എത്രയും വേഗം മോഷ്ടാക്കളെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ramapuram: Under-Construction Houses Targeted
Next Story