രാമപുരം കൊലപാതകം; പ്രതി വലയിലായെന്ന് സൂചന
text_fieldsമങ്കട: രാമപുരത്ത് വയോധിക വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിലെ പ്രതി പൊലീസ് വലയിലായതായി സൂചന. കഴിഞ്ഞ ജൂലൈ 16നാണ് രാമപുരം ബ്ലോക്ക് പടി മുട്ടത്തിൽ ആയിഷയെ (70) വീട്ടിലെ ശുചിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ആയിഷയുടെ ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ഒറ്റക്ക് താമസിക്കുന്ന ആയിഷ പകൽ സ്വന്തം വീട്ടിലും രാത്രി സമീപത്തെ മകെൻറ വീട്ടിലുമാണ് കഴിഞ്ഞിരുന്നത്. സംഭവ ദിവസം പേരക്കുട്ടികൾ വിളിക്കാനെത്തിയപ്പോഴാണ് രക്തം വാർന്ന് ശുചിമുറിയിൽ ആയിഷയെ കണ്ടത്. ഉടനെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിച്ചാണ് കൊലപാതകമെന്ന് വ്യക്തമായിരുന്നു. തുടർന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തി വരുകയായിരുന്നു. നിരവധി പേരെ ചോദ്യം ചെയ്യുകയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു.
സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടിയില്ലെന്നാരോപിച്ച് നാട്ടുകാർ കഴിഞ്ഞയാഴ്ച കർമസമിതി രൂപവത്കരിച്ചിരുന്നു. സമ്പൂർണ യോഗം ഞായറാഴ്ച നടക്കാനിരിക്കെയാണ് അന്വേഷണ പുരോഗതി ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

