Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightരാജസ്ഥാനിൽ നാലു മക്കളെ...

രാജസ്ഥാനിൽ നാലു മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു

text_fields
bookmark_border
രാജസ്ഥാനിൽ നാലു മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു
cancel

ജയ്പൂർ: രാജസ്ഥാനിലെ ബാർമർ ജില്ലയിൽ നാലു മക്കളെ ​കൊലപ്പെടുത്തി 27കാരി ആത്മഹത്യ ചെയ്തു. മക്കളിൽ മൂന്നുപേർ പെൺകുട്ടികളാണ്. നാലു കുട്ടികളെയും യുവതി സ്റ്റീൽ ഡ്രമ്മിൽ അടച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുട്ടികൾ ശ്വാസംമുട്ടിയാണ് മരിച്ചത്. പൊലീസ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മരിച്ച യുവതിയുടെ ഭർത്താവ് ഖനിത്തൊഴിലാളിയാണ്. ഭർത്താവ് ​ജോലിക്കു പോയപ്പോഴാണ് സംഭവം.

മരണവിവരം അയൽക്കാരാണ് പൊലീസിനെ അറിയിച്ചത്. ദമ്പതികൾ പതിവായി കലഹമുണ്ടാവാറുണ്ടെന്നും അതാകാം മരണകാരണമെന്നും അയൽക്കാർ പൊലീസിനോട് പറഞ്ഞു. പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Found Dead
News Summary - Rajasthan woman allegedly kills four children dies by suicide
Next Story