കുടുംബ വഴക്കിനെ തുടർന്ന് മരുമകളുടെ മേൽ ആസിഡ് ഒഴിച്ചു; ഭർതൃപിതാവിനെതിരെ കേസ്
text_fieldsഹനുമാൻഗഡ്: രാജസ്ഥാനിൽ കുടുംബ വഴക്കിനെ തുടർന്ന് മരുമകളുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച് ഭർതൃപിതാവ്. ഹസ്മത് ബാനോ എന്ന യുവതിക്കാണ് ഭർതൃപിതാവിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. യുവതി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിനു മുമ്പും ഭർതൃപിതാവായ റംസാനിൽ നിന്നും മാനസിക പീഡനങ്ങൾ നേരിട്ടതായി ഹസ്മത്ത് വ്യക്തമാക്കി.
ഒക്ടോബർ എട്ടിനായിരുന്നു സംഭവം. റംസാൻ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും അവരുടെ മേൽ ആസിഡ് ഒഴിക്കുകയുമായിരുന്നു. ബാനുവിന്റെ മക്കളുടെയും ശരീരത്തിലും ചെറിയ രീതീയിൽ ആസിഡ് ഒഴിച്ചിട്ടുണ്ട്. സംഭവത്തിൽ ഭയന്ന വീട്ടുകാർ അയൽക്കാരെ അറിയിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
തന്റെ ഭർതൃപിതാവുൾപ്പെടെ ഭർത്താവിന്‍റെ കുടുംബം തങ്ങൾക്കൊപ്പമാണ് താമസിക്കുന്നതെന്നും ഹസ്മത്ത് ബാനോ നൽകിയ പരാതിയിൽ പറയുന്നു.
പ്രതിക്കെതിരെ ഹസ്മത്തിന്‍റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ തുടരന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

