
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവ് ബലാത്സംഗം ചെയ്തു; മനംനൊന്ത് സഹോദരൻ ആത്മഹത്യ ചെയ്തു
text_fieldsജോധ്പൂർ: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവ് ബലാത്സംഗം ചെയ്തതായി പരാതി. പിതാവ് സഹോദരിയെ ആക്രമിച്ച സംഭവം അറിഞ്ഞതിന് പിന്നാലെ സഹോദരൻ ആത്മഹത്യ ചെയ്തതായും പൊലീസ്. രാജസ്ഥാനിലെ ജലോർ ജില്ലയിലാണ് സംഭവം.
പിതാവ് ബലാത്സംഗം ചെയ്ത വിവരം പെൺകുട്ടി അടുത്ത ബന്ധുവിനോട് വിവരിക്കുന്നതിന്‍റെ ഓഡിയോ പുറത്തായതോടെയാണ് സഹോദരൻ ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. 32 മിനിറ്റ് നീണ്ട ഓഡിയോ ക്ലിപ്പിന്‍റെ അടിസ്ഥാനത്തിൽ ശനിയാഴ്ച പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അതേദിവസം തന്നെയാണ് പെൺകുട്ടിയുടെ സഹോദരൻ സച്ചോർ പ്രദേശത്തെ നർമദ കനാലിൽ ചാടിമരിച്ചത്. പൊലീസ് സംഘം പെൺകുട്ടിയുടെ വീട്ടിലെത്തുന്നതിന് മുമ്പ് തന്നെ പിതാവ് ഇവിടെനിന്നും കടന്നുകളഞ്ഞതായും ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖെപ്പടുത്തി.
പുതിയ മൊബൈൽ ഫോൺ വാങ്ങി നൽകാെമന്ന വ്യാജേന പെൺകുട്ടിയെ പിതാവ് കാറിൽ കയറ്റികൊണ്ടുപോയശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. എന്നാൽ, എന്നാണെന്നോ എവിടെവെച്ചാണെന്നോ ഓഡിയോ ക്ലിപ്പിൽ പറയുന്നില്ല. കടയിൽ പോകാൻ സഹോദരനെയും ഒപ്പം കൂട്ടണമെന്ന് മാതാവ് നിർദേശിച്ചെങ്കിലും അയാൾ സമ്മതിച്ചില്ലെന്നും പെൺകുട്ടി പറയുന്നു.
നേരത്തേ, ഉറക്കത്തിൽ പിതാവ് തന്നെ ലൈംഗികാക്രമണത്തിന് വിധേയമാക്കിയതായും കൂടാതെ കുടുംബക്കാരോട് പോലും സംസാരിക്കാനോ വീടിന് പുറത്തുപോകാനോ പിതാവ് അനുവദിക്കില്ലെന്നും പറയുന്നു. പിതാവിന്‍റെ പെരുമാറ്റത്തിനെതിരെ ഒരിക്കൽ ശബ്ദമുയർത്തി സംസാരിച്ചപ്പോൾ മാതാവ് തേന്നാട് ആക്രോശിച്ചുവെന്നും പെൺകുട്ടിയുടെ ഓഡിയോ ക്ലിപ്പിൽ പറയുന്നു.