Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Raipur Pastor, Accused Of Conversion, Thrashed By Mob In Police Station
cancel
Homechevron_rightNewschevron_rightCrimechevron_rightമതപരിവർത്തനം ആരോപിച്ച്...

മതപരിവർത്തനം ആരോപിച്ച് ക്രിസ്​ത്യൻ​ പുരോഹിതനെ പൊലീസ്​ സ്​റ്റേഷനിൽ കയറി മർദിച്ചു

text_fields
bookmark_border

ഭോപാൽ: റായ്പൂരിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച്​ ക്രിസ്​ത്യൻ പുരോഹിതനെ ആൾക്കൂട്ടം ​െപാലീസ്​ സ്​റ്റേഷനുള്ളിൽ കയറി മർദിച്ചു. പ്രതിഷേധവുമായി സ്​റ്റേഷനിലെത്തിയ വലതുപക്ഷ ഹിന്ദുത്വ പ്രവർത്തകരും പുരോഹിതനെ അനുഗമിച്ച്​ സ്​റ്റേഷനിലെത്തിയവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്നായിരുന്നു മർദനം.

റായ്​പൂരില പുരാനി ബസ്​തി പൊലീസ്​ ​സ്​റ്റേഷനിലാണ്​ സംഭവം. ഭട്ടഗാവ് പ്രദേശത്ത്​ പുരോഹിത​െന്‍റ നേതൃത്വത്തിൽ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന പരാതി പൊലീസിന്​ ലഭിച്ചിരുന്നു. തുടർന്ന്​ പുരോഹിതനെ സ്​റ്റേഷനിലേക്ക്​ വിളിപ്പിക്കുകയും ചെയ്​തു. എന്നാൽ പുരോഹിത​ൻ സ്​റ്റേഷന​ിലെത്തുന്നതിന്​ മുമ്പ്​ പ്രതിഷേധവുമായി ഇവർ സ്​റ്റേഷനിലെത്തി. ഇതിന്​ പിന്നാലെ പുരോഹിതനും അനുയായികളും സ്​റ്റേഷനിലെത്തിയതോടെ ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു.

തർക്കം രൂക്ഷമായതോടെ പ​ുരോഹിതനെ സ്​റ്റേഷനിലെ മറ്റൊരു മുറിയിലേക്ക്​ മാറ്റി. എന്നാൽ, അക്രമികൾ അവിടെയെത്തി പുരോഹിതനെ ക്രൂരമായി മർദിക്കുകയായിരുന്നു. ചെരിപ്പും ഷൂവും ഉപയോഗിച്ച്​ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ഔദ്യോഗികമായി പരാതി ലഭിച്ചില്ലെങ്കിലും പൊലീസ്​ സ്​റ്റേഷനിലെ അക്രമസംഭവങ്ങളുടെ അടിസ്​ഥാനത്തിൽ ഏഴുപേർക്കെതിരെ കേസെടുത്തതായി പൊലീസ്​ പറഞ്ഞു. 'അക്രമവുമായി ബന്ധപ്പെട്ട്​ യാതൊരു പരാതിയും ലഭിച്ചിട്ടില്ല. ഇരു സംഘങ്ങളും തമ്മിലുണ്ടായ തർക്കത്തിൽ പൊലീസ്​ സ്​റ്റേഷനിൽ മറ്റു നാശനഷ്​ടങ്ങളുമില്ല. മതപരിവർത്തനം സംബന്ധിച്ച പരാതി ലഭിച്ചിരുന്നു. ഇൗ പരാതി പരിശോധിച്ച്​ നടപടി സ്വീകരിക്കും' -അഡീഷനൽ സൂപ്രണ്ട്​ തരകേശ്വർ പ​േട്ടൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mob attackRaipurPastor
News Summary - Raipur Pastor, Accused Of Conversion, Thrashed By Mob In Police Station
Next Story