റാഗിങ്: മംഗളൂരുവിൽ ഒമ്പത് മലയാളികൾ റിമാൻഡിൽ
text_fieldsറാഗിങ് കേസിൽ മംഗളൂരുവിൽ അറസ്റ്റിലായ പ്രതികൾ
മംഗളൂരു: വിദ്യാർഥികളെ റാഗ് ചെയ്യുകയും, ഭീഷണിപ്പെടുത്തിയും മർദിച്ചും പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഒമ്പത് മലയാളികൾ റിമാൻഡിൽ. നന്ദു ശ്രീകുമാർ (19), അലൻ ഷൈജു (19), പ്രവീഷ് (21), ഗോപീകൃഷ്ണ (21), പി.എൻ. ഹസൻ (21), പി.ആർ. വിഷ്ണു (22), അഭി അലക്സ് (19), ജാസിൻ മുഹമ്മദ് (19) എന്നിവരാണ് റിമാൻഡിലായത്.
ഇതിൽ എട്ടുപേർ വിദ്യാർഥികളും ഒരാൾ ഇവരുടെ സുഹൃത്തുമാണ്. മംഗളൂരു ഇന്ദിര കോളജ് ഓഫ് അലൈഡ് ഹെൽത്തിലെ വിദ്യാർഥികൾക്കാണ് മർദനമേറ്റത്. തുടർന്ന് വെൻലോക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പാണ്ഡേശ്വർ പൊലീസ് പ്രതികളെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി ഒമ്പതുപേരെയും റിമാൻഡ് ചെയ്തു.
(ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയിൽ കോളജിന്റെയും പ്രതികളുടെയും പേര് തെറ്റായി നൽകിയതിൽ ഖേദിക്കുന്നു-ന്യൂസ് എഡിറ്റർ)