Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാവ്യ മാധ്യവനെ ചോദ്യം ചെയ്യുന്നത് നീണ്ടുപോയേക്കും, അനൂപിനെയും സുരാജിനെയും ഉടന്‍ ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച്

text_fields
bookmark_border
Kavya Madhavan
cancel
Listen to this Article

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് വൈകുമെന്ന് സൂചന. ഇതിനിടെ, ഏത് ദിവസവും ഹാജരാകാമെന്ന് കാണിച്ച് ദിലീപിന്റെ സഹോദരന്‍ അനൂപും ഭാര്യ സഹോദരന്‍ സുരാജും. ക്രൈം ബ്രാഞ്ചിന് മറുപടി നല്‍കിയിരിക്കുകയാണ്.

പുതിയ സാഹചര്യത്തിൽ അനൂപിന്റെയും സുരാജിന്റെയും ചോദ്യം ചെയ്യല്‍ ഉടന്‍തന്നെ ഉണ്ടാകുമെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്. നേരത്തെ നിരവധി തവണ ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടര്‍ന്ന് നോട്ടീസ് കൊണ്ടുപോയി വീട്ടില്‍ പതിച്ചു. എന്നിട്ടും ഇവര്‍ ഹാജരായിരുന്നില്ല. ക്രൈംബ്രാഞ്ച് തുടര്‍ നടപടികളിലേക്ക് കടക്കാനിരിക്കെയാണ് എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്ന് കാണിച്ച് മറുപടി കത്ത് നല്‍കിയത്.

അതേസമയം കാവ്യയെ ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസങ്ങളിൽ ക്രൈം ബ്രാഞ്ച് ​ശ്രമിച്ചിരുന്നു. വീട്ടില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചത്. വിശദമായ ചോദ്യം ചെയ്യലിനാണ് ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നതെന്നാണ് വിവരം. ബാലചന്ദ്രകുമാറിനെ ഉള്‍പ്പടെ വിളിച്ചുവരുത്തി ഇവരെ ഒരുമിച്ച് ചോദ്യം ചെയ്യാനും സാധ്യതതയുണ്ട്. ഇതിനാലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത് നീണ്ടുപോകുന്നത്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം കാവ്യയെ ചോദ്യം ചെയ്യാം എന്നാണ് ക്രൈം ബ്രാഞ്ച് തീരുമാനം. മൂന്നുമാസം കൂടെ തുടരന്വേഷണം വേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Questioning of Kavya Madhavan may take a long time
Next Story