യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; നാല് പേർക്ക് കഠിന തടവ്
text_fieldsപ്രതികൾ
ചേർത്തല: ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സുഹൃത്തുക്കളായ നാല് യുവാക്കളെ കോടതി കഠിന തടവിന് ശിക്ഷിച്ചു.ചേർത്തല നഗരസഭ 30-ാം വാർഡിൽ കുട്ടപ്പുറത്ത് വീട്ടിൽ പ്രമോദ് (വാവാ പ്രമോദ്), നഗരസഭ 28-ാം വാർഡിൽ നെല്ലിക്കൽ ലിജോ ജോസഫ്,തൈക്കൽ പട്ടണശ്ശേരി കോളനി നിവാസികളായ പ്രിൻസ്, ജോൺ ബോസ്കോ എന്നിവരെ ആണ് ചേർത്തല അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജ് എസ്. ലക്ഷ്മി ശിക്ഷിച്ചത്.
2018 ആഗസ്റ്റ് 16 ന് ചേർത്തല ചുടുകാട് ജംഗ്ഷന് സമീപത്തു വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയും സുഹൃത്തുക്കളും രണ്ടു ബൈക്കുകളിലായി എത്തി ഹെൽമറ്റും കല്ലും കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ചേർത്തല സ്വദേശിയെ അയൽവാസികൾ ഉടനടി ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് ജീവൻ രക്ഷിച്ചത്.
ചേർത്തല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിവിധ വകുപ്പുകളിൽ 7 വർഷം കഠിന തടവിനും 50,000 രൂപാ നഷ്ടപരിഹാരം നൽകുവാനുമാണ് കോടതി വിധിച്ചത്. ചേർത്തല സബ് ഇൻസ്പെക്ടർ എസ്. ചന്ദ്രശേഖരൻ നായരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.കോടതിയിലെ പ്രോസിക്യൂഷൻ നടപടികൾ സബ് ഇൻസ്പെക്ടർ ബിജു ഏകോപനം നടത്തി. ആലപ്പുഴ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജി .രാധാകൃഷ്ണൻ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

