Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു

text_fields
bookmark_border
rape case
cancel

പുണെ: മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. ഹിഞ്ജേവാദി മേഖലയിലാണ് സംഭവം.

പ്രതി കാർത്തിക് കാംബാലെയെ (23) പൊലീസ് അറസ്റ്റ് ചെയ്തു. ഐ.പി.സി സെക്ഷൻ 376, 376(2), 506 എന്നീ വകുപ്പുകളും പോക്‌സോ നിയമത്തിലെ വകുപ്പുകളും പ്രകാരം കാർത്തികിനെതിരെ കേസെടുത്തു.

ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെടുന്നത്. ബലാത്സംഗം ചെയ്തശേഷം വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഈ വർഷം ഏപ്രിൽ-ജൂൺ സമയത്താണ് ബലാത്സംഗം നടന്നത്. പരാതിയെത്തുടർന്ന് ഹിഞ്ജേവാഡി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും വ്യാഴാഴ്ച പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പ്രതി ഇരയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടതായും അസിസ്റ്റന്‍റ് പൊലീസ് കമീഷനർ സുരേഷ് കുരാഡെ പറഞ്ഞു. പെൺകുട്ടി കുടുംബത്തോടൊപ്പം വന്നാണ് പരാതി നൽകിയതെന്നും അദ്ദേഹം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pune : Man arrested for allegedly raping minor girl
Next Story