Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ഐയെ ആക്രമിച്ച കേസിൽ പ്രതിയെ വെറുതെ വിട്ടു

text_fields
bookmark_border
കൊലപാതകശ്രമം ഉൾപ്പെടെ കുറ്റം തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ല
Uttar Pradesh police team investigating the crime spot in Bhongaon town of Mainpuri district.
cancel

പുനലൂർ: എസ്.ഐയെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പുനലൂർ കോടതി വെറുതെ വിട്ടു. പത്തനാപുരം പിടവൂർ ശ്രീജിത്ത് ഭവനിൽ ശ്രീജിത്തിനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് പുനലൂർ സെഷൻസ് കോടതി ജഡ്ജി ടി.വി ബിജു വിട്ടയച്ചത്. 2021 ജൂലൈ രണ്ടിന് വാഴപ്പാറയിലെ വീട്ടിൽ കത്തിയുമായെത്തിയ പ്രതി വീട്ടമ്മയെ അടിച്ച് താഴെയിട്ടശേഷം കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.

പിടികൂടാനെത്തിയ കൊട്ടാരക്കര കൺട്രോൾ റൂം എസ്.ഐ ഗണേഷ്കുമാറിനു നേരെ കത്തിവീശി ആക്രമിച്ച് താഴെയിട്ട് കൈവിരൽ കടിച്ചു മുറിക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. കൊലപാതകശ്രമം ഉൾപ്പെടെ കുറ്റങ്ങൾ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിക്കു വേണ്ടി അഭിഭാഷകരായ ടി.എം. ജാഫർ ഖാൻ, ജോജു ജോസഫ്, സുബൈദ എ. സലാം എന്നിവർ ഹാജരായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Punalur Court Acquits Accused in SI Attack Case
Next Story