Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപുതുക്കാട്ട്​...

പുതുക്കാട്ട്​ തലക്കടിച്ച് പണം കവര്‍ന്ന സംഭവം: രേഖാചിത്രം പുറത്തുവിട്ടു

text_fields
bookmark_border
പുതുക്കാട്ട്​ തലക്കടിച്ച് പണം കവര്‍ന്ന സംഭവം: രേഖാചിത്രം പുറത്തുവിട്ടു
cancel
camera_alt

കണ്ണമ്പത്തൂരില്‍ ആക്രിക്കട ഉടമയെ തലക്കടിച്ച് പണം കവര്‍ന്ന സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം

ആമ്പല്ലൂര്‍: പുതുക്കാട് കണ്ണമ്പത്തൂരില്‍ ബൈക്കിലെത്തി ആക്രിക്കട ഉടമയെ തലക്കടിച്ച് പണം കവര്‍ന്ന സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ആക്രമണത്തില്‍ പരിക്കേറ്റ മുളയം സ്വദേശി മന്നത്ത് ജയാനന്ദ‍​െൻറ മൊഴിയുടെയും സി.സി.ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്.

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ആക്രമണം. അരലക്ഷം രൂപയാണ് നഷ്​ടപ്പെട്ടത്. ഒരു പെണ്‍കുട്ടിയുമായാണ് പ്രതി ബൈക്കില്‍ ആക്രിക്കടയിലെത്തിയത്. പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം. ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍. സന്തോഷിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

Show Full Article
TAGS:Pudukkad thrissur 
News Summary - Pudukkad theft: Drawing released
Next Story