Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവ​ന്ദ​ന ദാ​സ്...

വ​ന്ദ​ന ദാ​സ് വധക്കേ​സ്; വധശിക്ഷ ലഭിക്കാന്‍ നിയമപോരാട്ടം തുടരുമെന്ന്​ മാതാപിതാക്കൾ

text_fields
bookmark_border
Vandana Das murder case
cancel

കൊ​ല്ലം: ത​ന്റെ മ​ക​ള്‍ക്ക് നീ​തി കി​ട്ടി​യോ​യെ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​വ​ള്‍ അ​നു​ഭ​വി​ച്ച വേ​ദ​ന പ്ര​തി​യും അ​റി​യ​ണ​മെ​ന്നും ഡോ. ​വ​ന്ദ​ന ദാ​സി​ന്റെ മാ​താ​വ്​ വ​സ​ന്ത കു​മാ​രി. ‘‘എ​ന്റെ മ​ക​ള്‍ അ​നു​ഭ​വി​ച്ച വേ​ദ​ന, ഭ​യ​പ്പാ​ട്, അ​വ​ളു​ടെ ശ​രീ​ര​ത്തി​ലേ​റ്റ 27 കു​ത്ത്, ഒ​രു കൈ​യി​ലേ​യും കാ​ലി​ലേ​യും മാം​സ​ത്തോ​ടെ അ​ട​ര്‍ന്ന ശ​രീ​രം... 45-50 കി​ലോ ഭാ​ര​മു​ള്ള കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ വി​റ​ക് കീ​റു​ന്ന​ത് പോ​ലെ കു​ത്തി​ക്കീ​റി​യ​ത്...​ആ വേ​ദ​ന​യെ​ല്ലാം അ​വ​ന്‍ അ​റി​യ​ണം.

അ​ങ്ങ​നെ​യു​ള്ള ശി​ക്ഷ കി​ട്ട​ണം. അ​ത​ല്ലേ നീ​തി, അ​ങ്ങ​നെ​യ​ല്ലേ ആ​ഗ്ര​ഹി​ക്കാ​ന്‍ പ​റ്റൂ. നി​യ​മ​ത്തി​ന് കൊ​ടു​ക്കാ​ന്‍ പ​റ്റു​ന്ന വി​ധി ഇ​താ​യി​രി​ക്കാം. പ്രോ​സി​ക്യൂ​ട്ട​റു​മാ​യി ആ​ലോ​ചി​ച്ച് എ​ന്താ​ണെ​ന്ന് നോ​ക്കാം. വ​ധ​ശി​ക്ഷ എ​ന്ന​തി​നേ​ക്കാ​ളു​പ​രി, എ​ന്റെ മ​ക​ള​നു​ഭ​വി​ച്ച വേ​ദ​ന പ്ര​തി അ​റി​യ​ണം. പ്രാ​ണ​ഭ​യ​ത്താ​ല്‍ ഓ​ടി​യ​പ്പോ​ള്‍ ര​ക്ഷി​ക്കാ​ന്‍ ആ​രു​മി​ല്ലാ​യി​രു​ന്നു’’-​വ​സ​ന്ത​കു​മാ​രി ക​ണ്ണീ​രോ​ടെ പ​റ​ഞ്ഞു. അ​തേ​സ​മ​യം, വി​ധി​യി​ല്‍ ആ​ശ്വാ​സ​മു​ണ്ടെ​ന്നും അ​പ്പീ​ല്‍ പോ​കു​മെ​ന്നും വ​ന്ദ​ന ദാ​സി​ന്റെ പി​താ​വ്​ കെ.​ജി. മോ​ഹ​ൻ ദാ​സും പ്ര​തി​ക​രി​ച്ചു.

വ​ന്ദ​ന ദാ​സ് വധക്കേ​സ് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; അമ്മയെ നോക്കാന്‍ അവസരം നല്‍കണമെന്ന് ​പ്രതി

കൊ​ല്ലം: വ​ന്ദ​ന ദാ​സ് കേ​സ് അ​പൂ​ര്‍വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍വ​മാ​യി പ​രി​ഗ​ണി​ച്ച് പ്ര​തി​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ​യാ​യ വ​ധ​ശി​ക്ഷ ന​ല്‍ക​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് മാ​തൃ​ക​യാ​കേ​ണ്ട അ​ധ്യാ​പ​ക​ന്റെ ഭാ​ഗ​ത്തു​നി​ന്നാ​ണ് അ​തി​ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നും അ​തി​നാ​ൽ ശി​ക്ഷ​യി​ൽ വി​ട്ടു​വീ​ഴ്ച ന​ല്‍ക​രു​തെ​ന്നും ശി​ക്ഷാ വാ​ദ​ത്തി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

കൃ​ത്യം ന​ട​ക്കു​മ്പോ​ള്‍ പ്ര​തി​ക്ക് മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ളി​ല്ലാ​യി​രു​ന്നു​വെ​ന്ന് മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യ കാ​ര്യ​വും കോ​ട​തി​യെ അ​റി​യി​ച്ചു. എ​ന്നാ​ൽ, കു​റ​ഞ്ഞ ശി​ക്ഷ ന​ല്‍ക​ണ​മെ​ന്നും പ്രാ​യ​മാ​യ അ​മ്മ​യെ നോ​ക്കാ​ന്‍ അ​വ​സ​രം ന​ല്‍ക​ണ​മെ​ന്നും സ​ന്ദീ​പ് കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മു​ന്‍കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത കൊ​ല​പാ​ത​ക​മ​ല്ലെ​ന്നും പെ​ട്ടെ​ന്നു​ണ്ടാ​യ മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ര​ണ​മാ​ണ് കൃ​ത്യം ചെ​യ്ത​തെ​ന്നു​മാ​ണ് പ്ര​തി​ഭാ​ഗം വാ​ദി​ച്ച​ത്.

കൊ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന ഉ​ദ്ദേ​ശ്യം പ്ര​തി​ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും മു​മ്പ് മ​റ്റു ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന വാ​ദം സ​ന്ദീ​പി​ന്റെ മാ​ന​സി​ക​നി​ല കൃ​ത്യ​മാ​ണെ​ന്ന മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍ട്ട് പ​രി​ഗ​ണി​ച്ച് കോ​ട​തി ത​ള്ളി. ഐ.​പി.​സി 302ല്‍ ​ര​ണ്ടു​ത​ര​ത്തി​ലു​ള്ള ശി​ക്ഷ​ക​ള്‍ അ​നു​വ​ദി​ക്കാ​നു​ള്ള വി​വേ​ച​നാ​ധി​കാ​രം കോ​ട​തി​ക്കു​ണ്ടെ​ന്നും പ്ര​തി​ക്ക് ശി​ക്ഷ വ​ര്‍ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍കു​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ പ​റ​ഞ്ഞു.

സം​സ്ഥാ​ന ച​രി​ത്ര​ത്തി​ല്‍ ആ​ദ്യം
സം​സ്ഥാ​ന ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി​ക്കി​ടെ വ​നി​താ ഡോ​ക്ട​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. വെ​ളി​യം ചെ​റു​ക​ര​ക്കോ​ണം സ്വ​ദേ​ശി​യാ​ണ് സ​ന്ദീ​പ്. 2023 മേ​യ് 10ന് ​പു​ല​ര്‍ച്ചെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ വെ​ച്ച് ഡോ. ​വ​ന്ദ​നാ ദാ​സി​നെ മ​ദ്യ​ല​ഹ​രി​യി​ല്‍ പ്ര​തി സ​ന്ദീ​പ് കു​ത്തി​കൊ​ന്ന​ത്. നെ​ടു​മ്പ​ന​യി​ലെ എ​യ്ഡ​ഡ് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യി​രു​ന്ന കു​ട​വ​ട്ടൂ​ര്‍ ശ്രീ​നി​ല​യ​ത്തി​ല്‍ സ​ന്ദീ​പ് സ​ര്‍ജി​ക്ക​ല്‍ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് വ​ന്ദ​ന​യെ കു​ത്തി​യ​ത്. വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് പൊ​ലീ​സ് പ്ര​തി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsDr Vandana Das MurderMurder Case
News Summary - Prosecution seeks death penalty in Vandana Das murder case
Next Story