സ്വത്ത് തർക്കം; 60കാരിയെ മകനും മരുമകളും ചേർന്ന് തല്ലിക്കൊന്നു
text_fieldsരാഘവേന്ദ്രയും ഭാര്യ സുധയും
മംഗളൂരു: കർണാടക ദേവനഹള്ളി യർതിഗനഹള്ളിയിൽ യുവാവും ഭാര്യയും ചേർന്ന് മാതാവിനെ മർദിച്ച് കൊന്നു. സംഭവത്തിൽ ഇരുവരേയും അറസ്റ്റ് ചെയ്തു. ചിന്നമ്മ (60) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ രാഘവേന്ദ്ര (40), ഭാര്യ സുധ (38)എന്നിവർ അറസ്റ്റിലായി. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ചിന്നമ്മയെ കബളിപ്പിച്ച് ഇവരുടെ സ്വത്ത് രാഘവേന്ദ്ര സ്വന്തം പേരിലാക്കിയിരുന്നു. ഇതിനെതിരെ ചിന്നമ്മ ഫയൽ ചെയ്ത കേസ് കോടതിയിലാണ്.
ശനിയാഴ്ച വൈകുന്നേരം തോട്ടത്തിൽ എത്തിയ ചിന്നമ്മയും മകനും തമ്മിൽ വാക്കേറ്റമുണ്ടായി. മകൻ കൈയിൽ കിട്ടിയ മരക്കഷണം കൊണ്ട് അമ്മയെ തല്ലി. മറ്റൊരു വടിയുമായി ഭാര്യയും ഒപ്പം കൂടി.
ഗുരുതരമായി പരുക്കേറ്റ ചിന്നമ്മയെ മകനും മരുമകളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. വീണു പരിക്കേറ്റു എന്നാണ് ആശുപത്രിയിൽ പറഞ്ഞത്. ചികിത്സക്കിടെ രാത്രി ചിന്നമ്മ മരിച്ചു.
പരിക്കിന്‍റെ സ്വഭാവത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുവരും മർദനത്തെ കുറിച്ച് പറഞ്ഞത്. തുടർന്ന് ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

