വസ്തു തർക്കം; അനുജനെ കുത്തിയ സഹോദരൻ റിമാൻഡിൽ
text_fieldsതോമസ്
മാനന്തവാടി: വസ്തു തർക്കവുമായി ബന്ധപ്പെട്ട് അനുജനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപിച്ച ജ്യേഷ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശിലേരി കാനഞ്ചേരികുന്ന് മരട്ടി വീട്ടിൽ മാത്യുവിനെ (55) കുത്തി പ്പരിക്കേൽപ്പിച്ച സഹോദരൻ തോമസിനെ(60) ആണ് വധശ്രമ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. വ്യഴാഴ്ചയാണ് സംഭവം. ഭൂസർവേയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് തോമസ് കത്തിവെച്ച് മാത്യുവിനെ കുത്തുകയായിരുന്നു.
നെഞ്ചിലും മുഖത്തും കൈക്കുമാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ മാത്യു മാനന്തവാടി മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലാണ്. തിരുനെല്ലി അഡി. എസ്.ഐ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

