Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

850 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

ഉ​മ്മ​ർ അ​ബ്ദു​ൽ

ക​ബീ​ർ

മാവൂർ: 850 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ മാവൂർ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. താത്തൂർ പള്ളിപറമ്പിൽ വീട്ടിൽ അബ്ദുൽ കബീർ (57), താത്തൂർ പള്ളിപറമ്പിൽ വീട്ടിൽ ഉമ്മർ (66) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ താത്തൂരിൽനിന്നാണ് പിടികൂടിയത്. ഇവരുടെ വീടുകൾ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപന്നങ്ങൾ മൊത്തമായും ചില്ലറയായും വിൽക്കുന്നതായി സ്പെഷൽ ബ്രാഞ്ചിന് ലഭിച്ച വിവരപ്രകാരം മാവൂർ ഇൻസ്പെക്ടർ കെ. വിനോദന്റെ നേതൃത്വത്തിൽ മാവൂർ പൊലീസ് ഇവരെ ഒരാഴ്ചയോളമായി നിരീക്ഷിച്ചുവരുകയായിരുന്നു.

തുടർന്ന് ഇൻസ്പെക്ടറുടെ നിർദേശപ്രകാരം ചൊവ്വാഴ്ച രാവിലെ എട്ടോടെ മാവൂർ പ്രിൻസിപ്പൽ എസ്.ഐ വി.ആർ. രേഷ്മ, എ.എസ്.ഐ ബനേഷ് കുമാർ, എസ്.സി.പി.ഒ പ്രമോദ്, സി.പി.ഒമാരായ മുഹമ്മദ്, ഷറഫലി, സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ സജീഷ് കുമാർ എന്നിവർ ചേർന്നാണ് പിടികൂടിയത്.

കടയിലും വീട്ടിലുമായി നടത്തിയ പരിശോധനയിലാണ് രണ്ടു ചാക്കുകളിലായി വിവിധയിനം പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. നേരത്തേയും ഉമ്മർ സമാന കേസിൽ പിടിയിലായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - prohibited tobacco products were seized-Two people were arrested
Next Story