Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനിരോധിത പുകയില...

നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

text_fields
bookmark_border
നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
cancel
camera_alt

റ​ഷീ​ദു​ൽ ഹ​ക്ക്, സു​ബാ​ഷ് ച​ന്ദ്, അ​ബ്ദു​ൽ മു​ത്ത​ലി​ബ്

കരിമുകൾ: കരിമുകളില്‍നിന്ന് വീണ്ടും നിരോധിത പുകയില ഉല്‍പന്നങ്ങൾ പിടികൂടി. 693 പാക്കറ്റാണ് പിടികൂടിയത്. കേസിൽ അസം സ്വദേശികളായ റഷീദുൽ ഹക്ക് (27), സുബാഷ് ചന്ദ്, അബ്ദുൽ മുത്തലിബ് (22) എന്നിവരെ അറസ്റ്റ് ചെയ്തു.അമ്പലമേട് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

കരിമുകൾ മാര്‍ക്കറ്റിന് സമീപം കടവരാന്തയിൽ ചാക്കിൽ കെട്ടിയാണ് വില്‍പന നടത്തിയിരുന്നത്. ഇവിടെനിന്ന് ചൊവ്വാഴ്ചയും ലഹരി ഉല്‍പന്നങ്ങൾ പിടികൂടിയിരുന്നു.ഒരാഴ്ച മുമ്പ് അന്തർസംസ്ഥാനക്കാർ താമസിക്കുന്ന പ്രദേശങ്ങളിൽ നടത്തിയ റൈഡിൽ ബ്രൗണ്‍ ഷുഗര്‍ ഉള്‍പ്പെടെ പിടികൂടിയിരുന്നു.

റഷീദുൽ ഹക്ക് കവർച്ച, നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന ഉൾപ്പെടെ 10 കേസിൽ പ്രതിയാണ്.രണ്ടാം പ്രതി സുബാഷ് ചന്ദ് അഞ്ച് കേസിൽ പ്രതിയാണ്. അമ്പലമേട് എസ്.എച്ച്.ഒ ലാൽ സി. ബേബി, സീനിയർ എസ്.ഐ റെജി, അബ്ദുൽ ജബ്ബാർ, സി.പി.ഒമാരായ രതിൻ, ജോഷി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tobacco products
News Summary - Prohibited tobacco products seized
Next Story