വിമാനത്തിൽ വനിത ഡോക്ടർക്കുനേരെ ലൈംഗികാതിക്രമം: പ്രഫസർ അറസ്റ്റിൽ
text_fieldsന്യൂ ഡല്‍ഹി: വനിത ഡോക്ടറെ വിമാനത്തിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ 47 വയസുള്ള പ്രഫസർ അറസ്റ്റിൽ. പട്ന സ്വദേശിയായ രോഹിത് ശ്രീവാസ്തവയാണ് അറസ്റ്റിലായത്. ബുധനാഴ്ച ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിയോ എയർലൈൻസിന്റെ വിമാനത്തിലാണ് സംഭവം. ഡൽഹിയിൽ നിന്ന് ബുധനാഴ്ച പുലർച്ചെ 5.30നാണ് വിമാനം പുറപ്പെട്ടത്. പ്രഫസറുടെ സീറ്റിനടുത്താണ് 24കാരിയായ ഡോക്ടർ ഇരുന്നത്.
മുംബൈ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് നിരവധി തവണ പ്രഫസർ തന്നെ അനുചിതമായി സ്പർശിച്ചതായാണ് ഡോക്ടറുടെ പരാതി. രണ്ടു പേരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും ജീവനക്കാര്‍ ഇടപെട്ടുവെന്നും പൊലീസ് പറഞ്ഞു.
വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം പൊലീസ് പ്രതിയെ സഹാര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രൊഫസറിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

