Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭോപാലിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത അധ്യാപകൻ അറസ്റ്റിൽ

text_fields
bookmark_border
ഭോപാലിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത അധ്യാപകൻ അറസ്റ്റിൽ
cancel

ഭോപാൽ: സ്‌കൂളിൽ വെച്ച് മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്തത അധ്യാപകൻ അറസ്റ്റിൽ. 28കാരനായ സ്വകാര്യ സ്കൂൾ അധ്യാപകൻ കാസിം റെഹാനാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.

സ്‌കൂൾ അധികൃതർ തന്‍റെ പരാതി അവഗണിച്ചെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ തിങ്കളാഴ്ച പൊലീസിനെ സമീപിച്ചതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ പ്രിയങ്ക ശുക്ല പറഞ്ഞു. മകളുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ കണ്ടതിനെത്തുടർന്ന് സ്കൂൾ അധികൃതരെ സമീപിച്ചെങ്കിലും അവർ പരാതി അവഗണിച്ചതായി കുട്ടിയുടെ അമ്മ പറഞ്ഞു. പെൺകുട്ടിക്ക് മൂന്ന് വയസും ഏഴ് മാസവും മാത്രമാണ് പ്രായമെന്ന് പൊലീസ് വ്യക്തമാക്കി.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്‌കൂളിലെത്തി വിവരങ്ങൾ ശേഖരിക്കുകയും കംപ്യൂട്ടർ അധ്യാപകനായ കാസിം റെഹാനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിക്കെതിരെ ബലാത്സംഗത്തിന് ഭാരതീയ ന്യായ സംഹിത പ്രകാരവും, പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Private school teacher held for raping three-year-old girl student in Bhopal
Next Story