ലൈംഗിക പീഡനക്കേസിൽ പൂജാരി അറസ്റ്റിൽ
text_fieldsവിനീഷ്
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ പൂജാരി ഒരുവർഷത്തിന് ശേഷം പിടിയിൽ. മൈലച്ചൽ ഗയ നിവാസിൽ വീനിഷ് നാരായണൻ എന്ന സോനുവാണ് അറസ്റ്റിലായത്.
മാറനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉണ്ണുവെട്ടി ക്ഷേത്രത്തിൽ പൂജാരിയായി ജോലി നോക്കി വന്നിരുന്ന വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതി പെൺകുട്ടിയുമായി സ്നേഹബന്ധത്തിലാവുകയും തുടർന്ന് വിവാഹവാഗ്ദാനം നൽകി തമിഴ്നാട്ടിലെ റിസോർട്ടിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതി.
മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും വിനീഷ് നാരായണൻ ഒളിവിൽ പോയി. കഴിഞ്ഞ ഒരു വർഷമായി അന്യസംസ്ഥാനങ്ങളിലും മറ്റും ഒളിവിൽ കഴിയുകയായിരുന്നു.
തുടർന്ന് ഇയാൾ കൊണ്ടോട്ടിയിലെ ക്ഷേത്രത്തിൽ പൂജാരിയായി ജോലിനോക്കി വരുന്നതായി കാട്ടാക്കട ഡിവൈ.എസ്.പി അനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാറനല്ലൂർ ഐ.എസ്.എച്ച്.ഒ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

