Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവാഹവാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ
text_fieldsbookmark_border
അഖിൽ ജോഷി
പേരാവൂർ: വിവാഹവാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ. കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പള്ളിയിലെ അസി. വികാരി സുൽത്താൻ ബത്തേരി മാനിവയൽ സ്വദേശി ഉപ്പുവീട്ടിൽ അഖിൽ ജോഷിയാണ് (33) അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. പെൺകുട്ടിയുടെ പരാതിയിൽ കഴിഞ്ഞ മാസം 13ന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതി ഒളിവിൽ പോവുകയായിരുന്നു. കേസ് ഒതുക്കിത്തീർക്കാൻ ഉന്നത ഇടപെടൽ നടന്നതായി പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു . ഇതോടെയാണ് വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസിലെ വിവിധ വകുപ്പുകളും ബി.എൻ.എസ് വകുപ്പുകളും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

