ഗർഭിണിയെ ഇസ്തിരിപ്പെട്ടികൊണ്ട് ദേഹമാസകലം പൊള്ളിച്ചു, നാല് ദിവസത്തോളം വീട്ടിൽ പൂട്ടിയിട്ടു; യുവാവ് അറസ്റ്റിൽ
text_fieldsകോടഞ്ചേരി (കോഴിക്കോട്): യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം ക്രൂരമായി പൊള്ളിച്ചു. പങ്കാളിയായ കോടഞ്ചേരി പെരുവില്ലി ചൂരപ്പാറ ശാഹിദ് റഹ്മാനെ (28) കോടഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ യുവതി ചികിത്സയിലാണ്. മയക്കുമരുന്നിന് അടിമയാണ് ശാഹിദെന്ന് പൊലീസ് പറഞ്ഞു.
ഗർഭിണിയായ യുവതിയെ നാലുദിവസമായി വീട്ടിൽ അടച്ചിട്ടിരിക്കുകയാണെന്നും യുവാവിന്റെ മാതാവിനെ ഒരാഴ്ച മുമ്പ് വീട്ടിൽനിന്ന് പുറത്താക്കിയിരുന്നതായും നാട്ടുകാർ പറഞ്ഞു. ഒരുവർഷം മുമ്പാണ് ശാഹിദിന്റെ കൂടെ മലപ്പുറം സ്വദേശിനിയായ യുവതി എത്തിയത്.
മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന മറ്റൊരാളുടെ പരാതിയിൽ ചൊവ്വാഴ്ച രാവിലെ കോടഞ്ചേരി പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തിരുന്നു. സ്റ്റേഷനിൽ കൊണ്ടുപോയെങ്കിലും വിട്ടയച്ചു. പിന്നീട്, വീട്ടിലെത്തിയാണ് യുവാവ് യുവതിയെ ദേഹമാസകലം ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചത്.
യുവതിക്ക് രണ്ട് ഫോണുണ്ടെന്നും രണ്ടാമത്തെ ഫോണിലൂടെ മറ്റൊരാളുമായി ബന്ധപ്പെടുന്നുണ്ടെന്നും ആരോപിച്ചാണ് ഷാഹിദ് ക്രൂരമർദനം നടത്തിയത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

