ഗർഭിണിയായ ബലാത്സംഗ ഇരയെ തീകൊളുത്തി കൊന്നു
text_fieldsമെയ്ൻപുരി: ഉത്തർപ്രദേശിലെ മെയ്ൻപുരിയിൽ ബലാത്സംഗത്തിനിരയായി ഗർഭിണിയായ പെൺകുട്ടിയെ ജീവനോടെ തീകൊളുത്തി കൊന്നു. സംഭവത്തിൽ മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നു മാസം മുമ്പാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടി ബലാത്സംഗത്തിനിരയായത്. ഗ്രാമവാസിയായ അഭിഷേക് എന്ന യുവാവാണ് മകളെ ബലാത്സംഗത്തിനിരയാക്കിയതെന്ന് പെൺകുട്ടിയുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് മനസ്സിലായത്. കുറ്റാരോപിതനായ യുവാവിനോട് പെൺകുട്ടിയെ വിവാഹം ചെയ്യാൻ ഗ്രാമ പഞ്ചായത്ത് നിർദേശിച്ചിരുന്നു. തുടർന്ന് യുവാവിന്റെ മാതാവ് പെൺകുട്ടിയെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം പറഞ്ഞു.
ഗുരുതര പൊള്ളലേറ്റ പെൺകുട്ടിയെ മെയ്ൻപുരി ജില്ല ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി സയ്ഫായ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

