യുവതിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു; ഭർത്താവ് അറസ്റ്റിൽ
text_fieldsസുധീഷ്
ചെറായി: ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേൽപിച്ചയാളെ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു. ചെറായി കാവുങ്കൽ സുധീഷാണ് (39) അറസ്റ്റിലായത്. ദേഹത്തും പുറത്തും ഗുരുതരമായി പൊള്ളലേറ്റ ഭാര്യ പ്രിയ (31) ചികിത്സയിലാണ്. കഴിഞ്ഞ മാസം 30ന് വീട്ടിൽെവച്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഭർത്താവ് ശാരീരിക ഉപദ്രവം ഏൽപിക്കുകയും അടുപ്പത്തിരുന്ന തിളച്ച വെള്ളം ദേഹത്ത് ഒഴിക്കുകയുമായിരുന്നു.
ആശുപത്രിയിൽ ഡോക്ടറോട് സത്യം മറച്ചുവെെച്ചങ്കിലും പിന്നീട് ഒരു ബന്ധു മുഖേന പരാതി നൽകുകയാണ് ചെയ്തത്. തുടർന്ന് മുനമ്പം പൊലീസ് കേസ് രജിസ്റ്റർ ചെയ്തശേഷം സി.ഐ എ.എൽ. യേശുദാസ്, എസ്.ഐ കെ.കെ. ശ്യാംകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. നേരേത്ത രണ്ടര വയസ്സുകാരനായ മകനെ ഉപദ്രവിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളതാണെന്ന് പൊലീസ് പറഞ്ഞു.