പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച േകസിൽ പ്രതി പിടിയിൽ
text_fieldsശിവൻകുട്ടി
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ െപാലീസ് പിടികൂടി. തമലം അംബേദ്കർ കോളനി സ്വദേശിയും മുൻ ഗവ.പ്രസ് ജീവനക്കാരനുമായ ശിവൻകുട്ടി (66) യെയാണ് തിരുവല്ലം െപാലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രിയാണ് ബന്ധുവായ പെൺകുട്ടിക്കുനേരെ അതിക്രമം നടന്നത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ മലയിൻകീഴിലെ ഒളിസങ്കേതത്തിൽ നിന്നാണ് െപാലീസ് പിടികൂടിയത്. ഇയാൾക്കെതിരെ പൂന്തുറ െപാലീസ് സ്റ്റേഷനിലും പോക്സോ കേസ് നിലവിലുണ്ട്.
തിരുവല്ലം എസ്.എച്ച്.ഒ സുരേഷ് വി. നായർ, എസ്.ഐ മാരായ വൈശാഖ്, മനോഹരൻ, സി.പി.ഒ മാരായ രാജീവ്, ശ്രീജിത്, സന്ദീപ്, വേണുഗോപാലൻനായർ എന്നിവരടങ്ങിയ െപാലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.