Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രിക്കെതിരെ അശ്ലീല വിഡിയോ: കേസ് ഡയറി ഹാജരാക്കാൻ പ്രോസിക്യൂഷൻ കൂടുതൽ സമയം തേടി

text_fields
bookmark_border
മുഖ്യമന്ത്രിക്കെതിരെ അശ്ലീല വിഡിയോ: കേസ് ഡയറി ഹാജരാക്കാൻ പ്രോസിക്യൂഷൻ കൂടുതൽ സമയം തേടി
cancel
camera_alt

മുഖ്യമന്ത്രി പിണറായി വിജയൻ, ക്രൈം നന്ദകുമാർ

Listen to this Article

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല വിഡിയോ പ്രസിദ്ധീകരിച്ച കേസിൽ ക്രൈം നന്ദകുമാറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ കേസ് ഡയറി ഹാജരാക്കാൻ പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടു.

കൊച്ചി സൈബർ പൊലീസാണ് ജാമ്യമില്ല വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തത്. വിഡിയോ പുറത്തുവിട്ട് അടുത്ത ദിവസംതന്നെ ഐ.ടി ആക്ട് പ്രകാരവും ബി.എൻ.എസ് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്.

നന്ദകുമാർ അഡ്വ. കെ.പി. മുഹമ്മദ്‌ ആരിഫ് മുഖേന കോഴിക്കോട് സെഷൻസ് കോടതി മുമ്പാകെ ബോധിപ്പിച്ച ജാമ്യാപേക്ഷ സെഷൻസ് ജഡ്ജി വി.എസ്. ബിന്ദുകുമാരി പരിഗണിച്ചപ്പോഴാണ് പ്രോസിക്യൂട്ടർ കേസ് ഡയറി ഹാജരാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pornographic video: Prosecution seeks more time to present case diary
Next Story