Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുള്ളൻപന്നിയുടെ ജഡവും കള്ളത്തോക്കും പിടികൂടി; മീറ്റർ റീഡർ അറസ്റ്റിൽ
text_fieldsbookmark_border
കാഞ്ഞങ്ങാട്: നിർത്തിയിട്ട കാറിൽനിന്ന് മുള്ളൻപന്നിയുടെ ജഡവും തോക്കും പിടിച്ചു. കെ.എസ്.ഇ.ബി മീറ്റർ റീഡറെ പൊലീസ് അറസ്റ്റ് ചെയ്തു.കെ.എസ്.ഇ.ബി യിലെ താൽക്കാലിക ജീവനക്കാരൻ അമ്പലത്തറ പറക്കളായിലെ രമേശിനെയാണ് (34) കഴിഞ്ഞദിവസം പുലർച്ച പെരിയക്ക് സമീപത്തുനിന്ന് ബേക്കൽ എസ്.ഐ എം. രജനീഷ് അറസ്റ്റ് ചെയ്തതത്.
പെരിയ പ്ലാന്റേഷന് സമീപം ദേശീയ പാതയോരത്ത് നിർത്തിയിട്ട നിലയിലായിരുന്നു കാർ. കള്ളത്തോക്കാണ് കാറിൽനിന്ന് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. അഞ്ച് തിരകളും കണ്ടെത്തി. അഞ്ച് കിലോ തൂക്കമുള്ള മുള്ളൻപന്നി ജഡമാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

