Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പൂജാ​രി അറസ്റ്റിൽ

text_fields
bookmark_border
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പൂജാ​രി അറസ്റ്റിൽ
cancel

ബേ​പ്പൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പൂ​ജാ​രി റി​മാ​ൻ​ഡി​ൽ. ബേ​പ്പൂ​ർ ഗോ​ദീ​ശ്വ​ര​ത്തെ വീ​ടി​നോ​ടു​ചേ​ർ​ന്നു​ള്ള ക്ഷേ​ത്ര​ത്തി​ന്‍റെ മ​റ​വി​ൽ പൂ​ജ​യും വെ​ളി​ച്ച​പ്പാ​ടുമാ​യി അ​ടു​ത്ത​കാ​ല​ത്ത് രം​ഗ​പ്ര​വേ​ശ​നം ചെ​യ്ത അ​ജീ​ഷ് (42)നെ​യാ​ണ് മാ​റാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

നേ​ര​ത്തെ തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ജീ​വി​ത​ത്തി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും പ്ര​യാ​സ​ങ്ങ​ൾ​ക്കും പ​രി​ഹാ​രം നി​ർ​ദേ​ശി​ച്ച്​ നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളെ 'വ​ശീ​ക​ര​ണ മ​ന്ത്രം' ഉ​പ​യോ​ഗി​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. പ​രാ​തി​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ക്ഷേ​ത്ര​ത്തി​ൽ വെ​ച്ച് വി​വാ​ഹം ക​ഴി​ച്ച​താ​യി തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ​ല​യി​ട​ങ്ങ​ളി​ലും കൊ​ണ്ടു​പോ​യി.

പി​ന്നീ​ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഫോ​ട്ടോ​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​സ്യ​പ്പെ​ടു​ത്തി. ഇ​തോ​ടെ​ വീ​ട്ടു​കാ​ർ മാ​റാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​. ജാ​മ്യം ല​ഭി​ക്കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാണ്​ മാ​റാ​ട് സ്റ്റേ​ഷ​നി​ൽ വരുത്തി അറസ്റ്റ്​ ചെയ്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poojarimolesting girlarrest
News Summary - Poojari arrested for molesting girl
Next Story