ഗോൾഡൻവാലി നിധി തട്ടിപ്പ്; അന്വേഷണം ഊർജിതമാക്കി പൊലീസ്
text_fieldsതാര
Read more at: https://www.manoramaonline.com/news/latest-news/2025/11/08/thampanoor-police-re-arrest-thara-krishnan-goldenvalley-nidhi-deposit-fraud.html
തിരുവനന്തപുരം: ഗോൾഡൻ വാലിനിധി നിക്ഷേപ തട്ടിപ്പിൽ അന്വേഷണം ഊർജിതമാക്കി തമ്പാനൂർ പൊലീസ്. നിക്ഷേപകർക്ക് തുക മടക്കി നൽകാമെന്ന ഉപാധികളോടെ കോടതിയിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങിയ മുഖ്യപ്രതി തൈയ്ക്കാട് ആശുപത്രിക്ക് സമീപം പ്രവർത്തിച്ചിരുന്ന ഗോൾഡൻവാലി നിധി എന്ന സ്ഥാപനത്തിന്റെ ഉടമ നേമം സ്റ്റുഡിയോ റോഡിൽ നക്ഷത്രയിൽ താര കൃഷ്ണൻ എന്നറിയപ്പെടുന്ന താര എം (51) നെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ തമ്പാനൂർ സി.ഐ ജിജു കുമാർ പി.ഡി യുടെ നേതൃത്വത്തിൽവീണ്ടും ശനിയാഴ്ച അറസ്റ്റ് ചെയ്തത്.
കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി കാനഡയിലേക്ക് കടന്ന മുഖ്യപ്രതിയെ കഴിഞ്ഞ 29 ന് തമ്പാനൂർ പോലീസ് സംഘം ബംഗുളുരൂ എയർപോർട്ടിൽ നിന്നുമാണ് പിടി കൂടിയത്. തുടർന്ന് റിമാന്റിലായ താര കോടതിയിൽ പരാതിക്കാർക്കുള്ള തുക ഉടൻ നൽകാമെന്ന ഉപാധികളോടെ കഴിഞ്ഞചൊവ്വാഴ്ച ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു. ഇവർ പണം നൽകാത്തതിനെ തുടർന്ന് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ കൂടുതൽ പരാതി വന്നതോടെയാണ് അന്വേഷണ സംഘം കേസ് അന്വേഷണം ഊർജിതമാക്കിയത്.
ഫോർട്ട് എ.സി. ബിനുകുമാർ സി, തമ്പാനൂർ എസ്.എച്ച്.ഒ ജിജു കുമാർ പി. ഡി, എസ്.ഐ. ബിനു മോഹൻ , സി പി ഒ അരുൺ കുമാർ കെ, വനിതാ സിപിഒ മാരായ. സയന, ഗീതു എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് കോടതി 14 ദിവസത്തേക്ക് റിമാർഡ് ചെയ്തു.പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഇതോടൊപ്പം കുവൈറ്റിലേക്ക് മുങ്ങിയ മറ്റൊരു ഡയറക്ടർ കെ.ടി തോമസിനെ നാട്ടിലെത്തിക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചു . ഇവരോടൊപ്പമുള്ള മറ്റ് രണ്ട് ഡയറക്ടർമാർക്ക് വേണ്ടിയുള്ള അന്വേഷണവും ശക്തമാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

