Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊലീസ് വാഹനം തടഞ്ഞ സംഭവം: 15 പേർക്കെതിരെ കേസ്
text_fieldsbookmark_border
മൂന്നാർ: ഫോട്ടോ പോയന്റിൽ പൊലീസ് വാഹനം തടഞ്ഞിട്ട സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തു. എസ്.ഐ അടക്കം പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് അസഭ്യം പറഞ്ഞതിനാണ് കേസ്.
കൊരണ്ടിക്കാട് സ്വദേശികളായ ശിവ, ശരൺ, ജോസഫ്, ചിന്നപ്പൻ, ജയന്തി എന്നിവരും കണ്ടാലറിയാവുന്ന മറ്റ് 10പേർക്ക് എതിരെയുമാണ് കേസ്. മൂന്നാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ദേവികുളം പൊലീസിന് കൈമാറും. ഞായറാഴ്ച്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. മൂന്നാർ എസ്.ഐ എം.പി. സാഗറും സംഘവും സഞ്ചരിച്ച പൊലീസ് വാഹനമാണ് ഒരു മണിക്കൂറോളം വഴിയിൽ തടഞ്ഞിട്ടത്. മൂന്നാർ ഡിവൈ.എസ്.പി കെ.ആർ. മനോജിന്റെ നിർദേശപ്രകാരമാണ് കേസെടുത്തത്.
Next Story

