Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ
cancel
camera_alt

മു​ഹ​മ്മ​ദ് ആ​സി​ഫ്, മു​ഹ​മ്മ​ദ് യാ​സ​ര്‍

കൊണ്ടോട്ടി: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്.

രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം ചാലപ്പുറം സ്വദേശി പുതിയോട്ടില്‍ മുഹമ്മദ് ആസിഫ് (28), ഇയാളെ കൊണ്ടുപോകാനെത്തിയ മലപ്പുറം മമ്പാട് പരതമ്മല്‍ ചുങ്കത്ത്, സി.എച്ച്. മുഹമ്മദ് യാസര്‍ (30) എന്നിവരെയാണ് പിടികൂടിയത്.

കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് നടത്തിയ എക്‌സറേ പരിശോധനയിലാണ് 1,119 ഗ്രാം സ്വര്‍ണമിശ്രിതമടങ്ങിയ കാപ്‌സ്യൂളുകള്‍ കണ്ടെത്തിയത്. പുറത്തെടുത്ത കാപ്‌സ്യൂളുകളില്‍നിന്ന് 1.034 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Police seized gold again in Karipur; Two arrested
Next Story