Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഒളിവിലുള്ള കൊലക്കേസ്...

ഒളിവിലുള്ള കൊലക്കേസ് പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

text_fields
bookmark_border
ഒളിവിലുള്ള കൊലക്കേസ് പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്
cancel
camera_alt

സു​ധീ​ഷ് കു​മാ​ർ

ഫ​റോ​ക്ക്: കൊ​ല​പാ​ത​ക കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​യു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ട് പൊ​ലീ​സ്. ഫ​റോ​ക്ക് ന​ല്ലൂ​ർ ചെ​ന​ക്ക​ൽ സു​ധീ​ഷ് കു​മാ​ർ എ​ന്ന മ​ണ്ണെ​ണ്ണ സു​ധി​യു​ടെ (40) ചി​ത്ര​മാ​ണ് ഫ​റോ​ക്ക് പൊ​ലീ​സ് പു​റ​ത്തു​വി​ട്ട​ത്.

വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് 60കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ജ​നു​വ​രി 19ന് ​ഇ​യാ​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത​ത്. ഫാ​റൂ​ഖ് കോ​ള​ജ് ചു​ള്ളി​പ​റ​മ്പ് മ​ട​വ​ൻ പാ​ട്ടി​ൽ ഹൗ​സി​ൽ അ​ർ​ജു​ന​ൻ (60) ആ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ചി​കി​ത്സ​യി​ലി​രി​ക്കെ ജ​നു​വ​രി 19ന് ​മ​രി​ച്ച​ത്. ജ​നു​വ​രി ഒ​മ്പ​തി​ന് രാ​ത്രി ഫ​റോ​ക്ക് ചു​ങ്കം മാ​ർ​ക്ക​റ്റ് റോ​ഡി​ൽ വെ​ച്ച് ഇ​രു​വ​രും വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും അ​ർ​ജു​ന​ന് മ​ർ​ദ​ന​മേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ കി​ട​ന്ന​ത്. മ​ക​ളു​ടെ പ​രാ​തി​യി​ൽ ജ​നു​വ​രി 13ന് ​ഫ​റോ​ക്ക് പൊ​ലീ​സ് സു​ധീ​ഷി​നെ​തി​രെ ആ​ദ്യം മ​ർ​ദ​ന​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു. ഇ​രു​മ്പു​കൊ​ണ്ട് ത​ല​ക്ക് അ​ടി​ച്ച​താ​യാ​ണ് മ​ക​ളു​ടെ പ​രാ​തി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് സു​ധീ​ഷെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മ​ർ​ദ​ന​മേ​റ്റ അ​ർ​ജു​ന​ൻ മ​രി​ച്ച​തോ​ടെ​യാ​ണ് സു​ധീ​ഷി​നെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത​ത്. ഒ​രു മാ​സ​മാ​യി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഇ​തേ തു​ട​ർ​ന്നാ​ണ് പ്ര​തി​യു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ട​ത്. ഇ​യാ​ളെ പ​റ്റി വി​വ​രം അ​റി​യു​ന്ന​വ​ർ ഫ​റോ​ക്ക് പൊ​ലീ​സി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു. ഫോ​ൺ: 9497947231, 04952482230.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ferokemurder case accused
News Summary - Police release picture of absconding murder accused
Next Story