Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരൂരിൽ കഞ്ചാവ് വിൽപനക്കിടെ യുവാവിനെ പൊലീസ് പിടികൂടി
text_fieldsbookmark_border
ഷനൂപ്
Listen to this Article
തിരൂർ: തിരൂർ നഗരത്തിൽ കഞ്ചാവ് പൊതികളുമായി വിൽപനക്കെത്തിയ ആതവനാട് സ്വദേശി വെട്ടിക്കാട്ടിൽ ഷനൂപിനെ (35) കൈയോടെ പൊക്കി തിരൂർ പൊലീസ്.ദിവസങ്ങൾക്ക് മുമ്പാണ് പ്രതി ജയിലിൽനിന്ന് പുറത്തിറങ്ങിയത്. തിരൂർ ബസ് സ്റ്റാൻഡ് പരിസരത്ത് സംശയാസ്പദമായി കണ്ടതിനെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പൊതികൾ കണ്ടെടുത്തത്. തിരൂർ സി.ഐ എം.ജെ. ജിജോ, എസ്.ഐ ജലീൽ കറുത്തേടത്ത്, പ്രബേഷൻ എസ്.ഐ സനീത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിലും അടിപിടി, പിടിച്ചുപറി, ലഹരിമരുന്ന്, മോഷണം തുടങ്ങിയ കേസുകൾ പ്രതിയുടെ പേരിലുണ്ട്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

