Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഗു​ണ്ട...

ഗു​ണ്ട ആ​ക്ര​മ​ണ​ത്തി​ല്‍ പൊ​ലീ​സു​കാ​ര​ന് പ​രി​ക്ക്

text_fields
bookmark_border
പാലപ്പുറത്ത് വെട്ടേറ്റ് മരിച്ച സരസ്വതി അമ്മയുടെ ശരീരത്തിൽ 23 മുറിവുകൾ
cancel

ബം​ഗ​ളൂ​രു: ന​ഗ​ര​പ്രാ​ന്ത​മാ​യ ആ​നേ​ക്ക​ലി​ല്‍ ഗു​ണ്ട സം​ഘ​ത്തി​ന്റെ ആ​ക്ര​മ​ണ​ത്തി​ല്‍ പൊ​ലീ​സ് കോ​ണ്‍സ്റ്റ​ബി​ളി​ന് പ​രി​ക്ക്. ആ​നേ​ക്ക​ല്‍ പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ കോ​ണ്‍സ്റ്റ​ബി​ൾ രം​ഗ​നാ​ഥി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ ബൊ​മ്മ​സാ​ന്ദ്ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ദി​ന്നൂ​രു റോ​ഡി​ല്‍ ബൈ​ക്കി​ല്‍ പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നി​ടെ റോ​ഡ​രി​കി​ല്‍ ഒ​രു​സം​ഘം പ​ര​സ്യ​മാ​യി മ​ദ്യ​പി​ക്കു​ന്ന​തും വ​ഴി​യാ​ത്ര​ക്കാ​രോ​ട് പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തും പൊ​ലീ​സു​കാ​ര​ന്റെ ശ്ര​ദ്ധ​യി​ല്‍പെ​ട്ടു. ഇ​വ​രോ​ട് പി​രി​ഞ്ഞു​പോ​കാ​നാ​വ​ശ്യ​പ്പെ​ട്ട​തോ​ടെ രം​ഗ​നാ​ഥി​നോ​ട് അ​സ​ഭ്യം പ​റ​ഞ്ഞ് ബൈ​ക്കെ​ടു​ത്ത് സം​ഘം സ്ഥ​ലം​വി​ട്ടു. ഇ​വ​രെ പി​ന്തു​ട​ര്‍ന്ന രം​ഗ​നാ​ഥി​നെ ദി​ന്നൂ​രു റോ​ഡി​ല്‍ ബൈ​ക്ക് ത​ട​ഞ്ഞ് ഗു​ണ്ടാ​സം​ഘം വ​ടി​യു​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചു. ത​ല​ക്കും കൈ​ക​ള്‍ക്കും പ​രി​ക്കേ​റ്റ പൊ​ലീ​സു​കാ​ര​നെ പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് കൂ​ടു​ത​ല്‍ പൊ​ലീ​സു​കാ​രെ​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. കു​പ്ര​സി​ദ്ധ ഗു​ണ്ട അ​രു​ണ്‍ എ​ന്ന കെ​ഞ്ച അ​രു​ണി​ന്റെ സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പൊ​ലീ​സ് ക​രു​തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police injured
News Summary - Police injured in gang attack
Next Story